Get Updates
Get notified of breaking news, exclusive insights, and must-see stories!

സില്‍വര്‍ലൈന്‍ ബദല്‍ ചര്‍ച്ച: കെ റെയില്‍ പങ്കെടുക്കില്ല; പൊതു ജനങ്ങൾക്ക് അഭിപ്രായം പറയാം

തിരുവനന്തപുരം: സിൽവർ ലൈൻ ബദൽ സംവാദത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കെ റെയിൽ. മെയ് നാലിനാണ് ബദൽ സംവാദം നിശ്ചയിച്ചിരിക്കുന്നത്. ചർച്ചകളിൽ പങ്കെടുത്തേക്കുമെന്ന് നേരത്തെ കെ. റെയിൽ എം.ഡി വ്യക്തമാക്കിയിരുന്നു. എന്നാൽ, അവസാന നിമിഷത്തിലാണ് പിന്മാറ്റം ഉണ്ടായത്.

പദ്ധതിയെ സംബന്ധിക്കുന്ന ചർച്ചകൾ തുടരുമെന്നും ഇതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും കെ. റെയിൽ വ്യക്തമാക്കി. സെമിനാര്‍ നിഷ്പക്ഷം ആയിരിക്കും എന്ന് തെളിയിക്കുന്നതില്‍ സംവാദ സംഘാടകര്‍ പരാജയപ്പെട്ടിരുന്നു.

kerala

ഇതിന് പുറമേ, പിന്മാറിയ പാനലിസ്റ്റുകള്‍ മുൻപ് മുന്നോട്ട് വെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചര്‍ച്ച നടത്തുന്നതെന്ന് തെളിയിക്കാനും സംഘാടകര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഈ കാരണങ്ങൾ വ്യക്തമാക്കി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നാണ് കെ റെയില്‍ വ്യക്തമാക്കുന്നത്. ഭാവിയില്‍ ന്യായമായും സുതാര്യമായും ഇത്തരം ചര്‍ച്ചകളുടെ ഒരു പരമ്പര തന്നെ കേരള സര്‍ക്കാരും കെ റെയിലും നടത്തും. ആ പരിപാടിയിൽ എല്ലാവരെയും സ്വാഗതം ചെയ്യും എന്നും കെ റെയില്‍ പറഞ്ഞു.

അതേസമയം, ഏപ്രിൽ 28 - നായിരുന്നു സർക്കാർ നിശ്ചയിച്ച കെ.റെയിൽ സംവാദം നടന്നിരുന്നത്. ഈ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകള്‍ ആണ് നാളെ നടക്കാനിരിക്കുന്ന കെ. റെയിൽ ചര്‍ച്ചയിലും പങ്കെടുക്കുന്നത്. സർക്കാർ നടത്തിയ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിരുന്ന അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുളളവർ ഈ ചര്‍ച്ചയിൽ പങ്കെടുക്കും.

കുഞ്ചറിയ പി ഐസക് , എൻ രഘുചന്ദ്രൻ നായർ എന്നിവർ പദ്ധതിയെ അനുകൂലിച്ചും, അലോക് കുമാർ വർമ്മ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി മാത്യു, ആർ.വി.ജി.മേനോൻ എന്നിവർ പദ്ധതിക്ക് എതിരെയും സംസാരിക്കും. എന്നാൽ, നാളെ നടക്കാനിരിക്കുന്ന സംവാദത്തിൽ നിന്നും കെ റെയിൽ പിന്മാറി എങ്കിലും സംവാദവുമായി മുന്നോട്ട് പോകാനാണ് സംഘാടകരുടെ തീരുമാനം. നാളെ രാവിലെ 10.30 - ന് തിരുവനന്തപുരം പാണക്കാട് ഹാളിൽ വെച്ചാണ് സംവാദം നടക്കുന്നത്.

മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്നതാണ് സംവാദം. പദ്ധതിയെ സംബന്ധിച്ച് പൊതു ജനങ്ങൾക്കും അഭിപ്രായം വ്യക്തമാക്കാം എന്നതാണ് പ്രത്യേകത. അതേസമയം, ഏപ്രിൽ 29 നായിരുന്നു സിൽവർ ലൈൻ ബദലായി സംവാദത്തിൽ പങ്കെടുക്കാൻ കെ റെയിൽ എം ഡിയ്ക്ക് ക്ഷണം കിട്ടിയത്. ജനകീയ പ്രതിരോധ സമിതിയാണ് കെ റെയിൽ എം ഡിയെ നേരിട്ട് ക്ഷണിച്ചത്. സംവാദത്തിന്റെ ഭാഗമായി സമിതി പ്രസിഡന്റും ജനറൽ സെക്രട്ടറിയും നേരിട്ട് കെ റെയിൽ ഓഫീസിൽ എത്തിയാണ് കത്ത് കൈമാറിയിരുന്നു.

അതേസമയം, സംവാദത്തിന്‍റെ പാനൽ, ഘടന എന്നിവ നൽകണം എന്ന് എംഡി സമിതിയോട് ആവശ്യപ്പെട്ടു. ഇതിനുശേഷം മാത്രം സംവാദത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും എന്നായിരുന്നു കെ റെയിൽ എം ഡി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ സംവാദത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും മുൻമന്ത്രി തോമസ് ഐസക്കിനെയും ക്ഷണിച്ചിരുന്നു. എന്നാൽ, നിലവിൽ ആയുർവേദ ചികിത്സയിലാണ് തോമസ് ഐസക്.

അതിനാൽ, സംവാദത്തിൽ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംവാദത്തിൽ പങ്കെടുക്കില്ല. അതത് മേഖലയിലെ വിദഗ്ദർ മാത്രം ആണ് സംവാദത്തിൽ പങ്കെടുക്കാൻ ഉണ്ടാകുക. പദ്ധതിയെ സംബന്ധിച്ചുളള പ്രാഥമിക പഠനം നടത്തിയ സിസ്ട്രയെയും സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, വിവാദങ്ങളും പ്രതിഷേധങ്ങളും നിലനിൽക്കെ സർക്കാർ നിശ്ചയിച്ച സിൽവർ ലൈൻ സംവാദം ഏപ്രിൽ 28 - ന് നടന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+