വിവാഹവും മതംമാറ്റവും; ഹാദിയ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ തമ്മിലടി

  • Posted By:
Subscribe to Oneindia Malayalam
cmsvideo
ഹാദിയ കേസില്‍ സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ രണ്ട് തട്ടില്‍ | Oneindia Malayalam

തിരുവനന്തപുരം: മതംമാറ്റവും വിവാഹവും വിവാദമായ ഹാദിയ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ തമ്മിലടി. പൊതുവെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ ഫേസ്ബുക്കിലെ മലയാളി സ്ത്രീകള്‍ പിറകിലാണെങ്കിലും ഹാദിയ വിഷയം സ്ത്രീകളുടെ വാഗ്വാദത്തില്‍ കത്തിക്കയറുകയാണ്.

ഹാദിയ ഇനി പറക്കും കോയമ്പത്തൂരിലേക്ക്... ലക്ഷ്യം സേലം, നടപടികള്‍ വേഗത്തിലാക്കും

മുന്‍ മംഗളം ചാനല്‍ സിഒഒയും മാധ്യമപ്രവര്‍ത്തകയുമായ സുനിത ദേവദാസ്, മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ, രശ്മി നായര്‍, ശ്രീജ നെയ്യാറ്റിന്‍കര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഹാദിയ വിഷയം സജീവമായി ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ സുനിതാ ദേവദാസ് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ ഹാദിയയ്ക്കുവേണ്ടി വാദിക്കുന്നവരാണ്.

hadiya

ഇവരുടെ പോസ്റ്റുകളില്‍ അറിയപ്പെടുന്നതും അല്ലാത്തതുമായ പല സ്ത്രീകളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുമുണ്ട്. വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സുനിതയ്‌ക്കെതിരെ ശ്രീജയും രശ്മിയും പരസ്യമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഹാദിയയെക്കുറിച്ച് സംഘപരിവാര്‍ തീവ്രമുസ്ലീം സംഘടനകള്‍ ഒരുവശത്ത് ഏറ്റുമുട്ടുമ്പോഴാണ് സ്ത്രീകള്‍ മറ്റൊരു വശത്ത് ചര്‍ച്ച കൊഴുപ്പിക്കുന്നത്.

കേവലം മിശ്രവിവാഹമായി മാറേണ്ടിയിരുന്ന ഒരു സംഭവം പൗരസ്വാതന്ത്ര്യവും, തീവ്രവാദവും, സ്ത്രീ സുരക്ഷിതത്വവുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. അടുത്തകാലത്തൊന്നും വിവാഹവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരു വിവാദം കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ടിട്ടില്ല. തീവ്ര ഹിന്ദു മുസ്ലീം സംഘടനകള്‍ വിഷയത്തെ വര്‍ഗീയമായി വ്യാഖ്യാനിക്കുമ്പോള്‍ സ്ത്രീകള്‍ മറ്റൊരു വശത്തും തമ്മിലടി നടത്തുന്നത് ആശങ്കയോടും കൗതുകത്തോടെയുമാണ് സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ നോക്കിക്കാണുന്നത്.

English summary
hadiya case; kerala social media debate
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്