കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി ഫലം: വിജയശതമാനം കൂടുതല്‍ കണ്ണൂരില്‍; ഏറ്റവുമധികം ഫുള്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറത്താണ് (3024). കണ്ണൂര്‍ ആണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യൂ ജില്ല (99.7 ശതമാനം) . കുറവ് വയനാട് ജില്ലയിലാണ് (92.07 ശതമാനം). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല(99.94%) വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ (97.98%).

sslc

റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 4,26,469 വിദ്യാര്‍ഥികളില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയെന്ന് മന്ത്രി ശിവന്‍ കുട്ടി അറിയിച്ചു. 44363 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ നടന്നത്. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഫോക്കസ് ഏരിയയില്‍ നിന്ന് 70%-വും ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് 30% വുമായിരുന്നു ചോദ്യങ്ങള്‍.കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്എ സ്എ ല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.

അന്ന് ചുവപ്പില്‍ ..ഇന്ന് വെള്ളയില്‍...എങ്ങോട്ടാണ് ഈ സൗന്ദര്യത്തിന്റെ പോക്ക്.! സാരിയില്‍ സുന്ദരിയായി ലക്ഷ്മി നക്ഷത്ര

കഴിഞ്ഞ വര്‍ഷം 99.47 ആയിരുന്നു വിജയശതമാനം. 4,19,651 പേരായിരുന്നു ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍- 1,21,318 ആയിരുന്നു.

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം

മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍. കേരളത്തിലെ 943 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്.

Recommended Video

cmsvideo
Indigo Submitted Report To DGCI | മുഖ്യമന്ത്രിക്കെതിരായുള്ള ആക്രമണത്തില്‍ ഇന്‍ഡിഗോ റിപ്പോര്‍ട്ട്

എസ്എസ്എല്‍സി, പ്ലസ് ടു 2 പരീക്ഷ എഴുതിയവര്‍ക്ക് ഇത്തവണയും ഗ്രേസ്മാര്‍ക്ക് ഉണ്ടായില്ല. വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുന്നതും അംഗീകരിച്ചതുമായ കലാ, കായിക, ശാസ്ത്ര പരിപാടികള്‍ കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷം റദ്ദാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇവയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഇത്തവണ ഉണ്ടാവില്ല. ഇക്കാര്യംഅറിയിച്ച് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.

English summary
kerala sslc result2022: Kannur district scored highest pass percentage in sslc examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X