കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: വിജയശതമാനം കുറഞ്ഞു, ഉപരിപഠനത്തിന് അർഹത നേടിയത് 99.2% പേർ

Google Oneindia Malayalam News

Newest First Oldest First
3:31 PM, 15 Jun

ഇത്തവണ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ. സ്കൂൾ തുറക്കുന്ന ഘട്ടത്തിൽ കോവിഡ് മഹാമാരിയുടെ ഭീഷണി ചെറിയ അളവിലെങ്കിലും ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം മറികടന്നുകൊണ്ട് 99.26 ശതമാനം കുട്ടികളും ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. കുട്ടികളെ വിജയം നേടാൻ പ്രാപ്തരാക്കിയതിൽ അധ്യാപകരും രക്ഷിതാക്കളും വഹിച്ച പങ്ക് വിസ്‌മരിക്കാൻ സാധിക്കില്ല. വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള ആദ്യ കടമ്പയാണ് കുട്ടികൾ മറികടന്നിരിക്കുന്നത്. ജീവിതപ്പാതയിൽ ഇനി വരുന്ന വെല്ലുവിളികളെ ആത്‌മവിശ്വാസത്തോടെ നേരിടാൻ ഈ വിജയം കുട്ടികളെ പ്രാപ്തരാക്കട്ടെ. എല്ലാവർക്കും ഊഷ്‌മളമായ ഭാവി ആശംസിക്കുന്നു.- മന്ത്രി പി രാജീവ്
3:27 PM, 15 Jun

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറം പികെഎംഎച്ച്എസിൽ ആണ് 2104 പേർ
3:27 PM, 15 Jun

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറം പികെഎംഎച്ച്എസിൽ ആണ് 2104 പേർ
3:26 PM, 15 Jun

ഗൾഫ് സെന്ററുകളിൽ പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും വിജയിച്ചു. 97.25 ശതമാനമാണ് വിജയം.
3:26 PM, 15 Jun

വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലയാണ്. വിജയശതമാനം കുറവ് ആറ്റിങ്ങലിലും
3:26 PM, 15 Jun

എസ്എസ്എൽസി പ്രൈവറ്റ് പഴയ സ്‌കീമിൽ പരീക്ഷ എഴുതിയ 134 പേരിൽ 96 പേർ ഉപരിപഠനത്തിന് യോഗ്യത നേടി വിജയശതമാനം 70.9 ശതമാനം.
3:25 PM, 15 Jun

4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടിയെന്ന് വിദ്യാഭ്യാസ മന്ത്രി
3:25 PM, 15 Jun

4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി
3:23 PM, 15 Jun

വിമർശനവും അഭിനന്ദനവും
3:21 PM, 15 Jun

kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.
3:20 PM, 15 Jun

വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയില്‍ 4 മണിമുതല്‍ ഫലം പരിശോധിക്കാം.
3:20 PM, 15 Jun

സേ പരീക്ഷ ജുലൈയില്‍ നടക്കും
3:19 PM, 15 Jun

760 സർക്കാർ സ്കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം
3:18 PM, 15 Jun

ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരില്‍-99.76 ശതമാനം
3:18 PM, 15 Jun

2134 സ്കൂളുകള്‍ക്ക് നൂറ് മേനി വിജയം
3:17 PM, 15 Jun

മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു
3:17 PM, 15 Jun

കൂടുതല്‍ ഫുള്‍ എ പ്ലസ് മലപ്പുറത്ത്-3024
3:14 PM, 15 Jun

ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ചത് മലപ്പുറത്താണ്. കണ്ണൂർ ആണ് ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള റവന്യൂ ജില്ല (99.7 ശതമാനം) . കുറവ് വയനാട് ജില്ലയിലാണ് (92.07 ശതമാനം).
3:13 PM, 15 Jun

44363 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ്
3:12 PM, 15 Jun

വിജയശതമാനം കുറഞ്ഞു, ഉപരിപഠനത്തിന് അർഹത നേടിയത് 99.2% പേർ
3:11 PM, 15 Jun

എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
3:01 PM, 15 Jun

ഫലം പ്രഖ്യാപിക്കുന്നു
3:00 PM, 15 Jun

എസ് എസ് എല്‍ സി ഫലം പ്രഖ്യാപിക്കുന്നു
2:50 PM, 15 Jun

എസ് എസ് എല്‍ സി പരീക്ഷാ ഫലം അല്‍പസമയത്തിനുള്ളില്‍ പ്രഖ്യാപിക്കും
2:26 PM, 15 Jun

വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത ഫലം മാത്രമല്ല ആപ്പില്‍ ലഭിക്കുക. സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുളള പരീക്ഷാ ഫലം അവലോകനവും ആപ്പില്‍ ലഭിക്കും.
2:26 PM, 15 Jun

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സഫലം 2022 ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
2:25 PM, 15 Jun

സഫലം 2022 മൊബൈല്‍ ആപ്പ് വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാം. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) ആണ് സഫലം ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
2:24 PM, 15 Jun

കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സിയില്‍ 99.47 ശതമാനവും പ്ലസ് ടു പരീക്ഷയില്‍ 87.94 ശതമാനവുമായിരുന്നു വിജയം.
1:43 PM, 15 Jun

ഈ വര്‍ഷം 2022 മാര്‍ച്ച് 31 നും ഏപ്രില്‍ 29 നും ഇടയില്‍ നടത്തിയ SSLC പരീക്ഷയില്‍ 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹാജരായത്. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടന്ന പ്ലസ് ടു പരീക്ഷയില്‍ നാല് ലക്ഷം വിദ്യാര്‍ഥികളും പരീക്ഷയെഴുതി.
12:27 PM, 15 Jun

റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്.എസ്.എല്‍.സി, എച്ച്.എസ്.ഇ ഫലങ്ങള്‍ പരിശോധിക്കാം. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.
READ MORE

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തും. തുടർന്ന് വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈനായി ഫലം അറിയാന്‍ സാധിക്കും. റെഗുലർ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതിയിട്ടുള്ളത്.

ff

English summary
Kerala SSLC Results 2022: Date & Time, Districts Wise, School Wise Results Live News And Updates In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X