'പാസ്റ്റ് അറ്റ് പ്രസന്റ്' യുവജന കമ്മീഷന്റെ സെമിനാറുകള്‍ക്ക് തുടക്കമായി; പ്രമുഖര്‍ പങ്കെടുക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: രാജ്യത്തിന്റെ ഭൂതഭാവിവര്‍ത്തമാനങ്ങളെ പുതിയ തലമുറ എങ്ങിനെയാണ് പുനര്‍നിര്‍വചിക്കുന്നതെന്ന് പരിശോധിക്കുന്നതിനായി കേരള സംസ്ഥാന യുവജന കമ്മീഷന്‍ മൂന്നുദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 20 മുതല്‍ 22 വരെ മാസ്‌കോട് ഹോട്ടലിലാണ് സെമിനാര്‍ നടക്കുന്നത്. 'പാസ്റ്റ് അറ്റ് പ്രസന്റ്' എന്ന് പേരിട്ടിരിക്കുന്ന സെമിനാറില്‍ ദേശീയത, മാധ്യമം, സംസ്‌കാരം, പരിസ്ഥിതി, കേരള മാതൃക തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും പ്രഭാഷണങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

20ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എംഎല്‍എ, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ, ഡോ ബി അശോക്, ചലച്ചിത്രനടന്‍ മധു തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. യൂത്ത് കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ആര്‍ആര്‍ സഞ്ജയ് കുമാര്‍ സ്വാഗതവും എ ബിജി നന്ദിയും പറഞ്ഞു.

kerala

21ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട സെഷനില്‍ കെഎന്‍ ബാലഗോപാല്‍ എംപി, ദേശീയതയുമായി ബന്ധപ്പെട്ട സെഷനില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, സംസ്‌കാരവുമായി ബന്ധപ്പെട്ട സെഷനില്‍ ഡോ. ജി അജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. മാധ്യമവുമായി ബന്ധപ്പെട്ട വിഭാഗത്തില്‍ ഗൗരീദാസന്‍ നായര്‍, കെജെ ജേക്കബ്, ആര്‍ എസ് ബാബു, ഷാനി പ്രഭാകര്‍, ഇ സനീഷ്, എബി തരകന്‍, സെബിന്‍ എ ജേക്കബ് എന്നിവര്‍ സംസാരിക്കും. കേരള മാതൃകയെപ്പറ്റി ഡോ. കെ എന്‍ ഹരിലാലും ഭാഷയിലേയും സംസ്‌കാരത്തിലേയും വൈവിധ്യത്തേയും ദേശീയ അസ്തിത്വത്തേയും പറ്റി കവികളായ കുരീപ്പുഴ ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, ഗിരീഷ് പുലിയൂര്‍ എന്നിവരും സംസാരിക്കും.

22ന് രാവിലെ ലിംഗ സമത്വത്തെപ്പറ്റി ഡോ. എം എ സിദ്ദീഖ്, സുജ സൂസന്‍ ജോര്‍ജ്, ശീതള്‍ ശ്യാം തുടങ്ങിയവര്‍ സംസാരിക്കും. ഭാവി പ്രതീക്ഷകളെപ്പറ്റി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്, തദ്ദേശവകുപ്പു മന്ത്രി ഡോ കെടി ജലീല്‍, വിഎസ് ശിവകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സെഷനോടെ സെമിനാര്‍ സമാപിക്കുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം, സെക്രട്ടറി പിപി സജിത, അംഗം ആര്‍ആര്‍ സഞ്ജയ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

English summary
Kerala State Youth Commission conducts National Seminar
Please Wait while comments are loading...