ദിലീപ് അറസ്റ്റ്:നിര്‍ണ്ണായകമായത് ഫോണ്‍ രേഖകള്‍..

Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ച നിര്‍ണ്ണായക തെളിവ് ഫോണ്‍രേഖകള്‍. നടന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളും അറസ്റ്റിലേക്കു നയിക്കുന്ന തെളിവുകള്‍ ലഭിക്കാന്‍ പോലീസിന് സഹായകരകമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ നടന്ന ആദ്യ സംഭവത്തിന്റെ അന്വേഷണം പോലീസ് നടത്തിയതും സിനിമാ സ്‌റ്റൈലിലാണ്. പ്രതിക്ക് രക്ഷപെടാനുള്ള പഴുതുകളെല്ലാം പോലീസ് അടച്ചിരുന്നു. ഉടന്‍ ക്ലൈമാക്‌സ് ഉണ്ടാകുമെന്ന് രണ്ടു ദിവസം മുന്‍പ് പോലീസ് പറഞ്ഞിരുന്നു.

dileep

ഉന്നതര്‍ക്ക് ബന്ധമുള്ള കേസ് ഒതുക്കിത്തീര്‍ക്കുമെന്നുള്ള ആരോപണങ്ങള്‍ പല ഘട്ടത്തിലും പോലീസ് നേരിട്ടിരുന്നെങ്കിലും ആരോപണങ്ങളെ കാറ്റില്‍ പറത്തുന്ന ഉഗ്രന്‍ ക്ലൈമാക്‌സിലേക്കു തന്നെയാണ് പോലീസ് എത്തിയിരിക്കുന്നത്. ദിലീപുമായി ബന്ധപ്പെട്ട 26 ഓളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സുഹൃത്തുക്കള്‍, ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുടെ സൂക്ഷിപ്പുകാര്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും.

എന്നാല്‍ നടിയുമായുള്ള റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളല്ല, നടിയോയുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സന്‍ നല്‍കിയ വിവരങ്ങളും നിര്‍ണ്ണായകമായി.

English summary
Kerala superstar Dileep taken into custody over kidnapping, sexual assault of actress in February
Please Wait while comments are loading...