കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകയില പരസ്യങ്ങള്‍ കേരളം നിരോധിക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉടന്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുകയില നിയന്ത്രണ നിയമത്തിന്റെ അഞ്ചാം സെക്ഷന്‍ ഉപയോഗിച്ചാണ് നിയന്ത്രം ഏര്‍പ്പെടുത്തുക.

വാര്‍ത്ത ഏജന്‍സിയോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുകയില ഉത്പന്നങ്ങളുടെ കാര്യത്തില്‍ നിയമത്തിന്റെ അഞ്ചാം സെക്ഷന്‍ ഉപയോഗിച്ചുള്ള നടപടിയെടുക്കണമെന്ന കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അത്തരമൊരു നിര്‍ദ്ദേശം വന്നിട്ടുണ്ടെങ്കില്‍, ഈ സര്‍ക്കാര്‍ അക്കാര്യത്തില്‍ അടിയന്തര നടപടി എടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശങ്ങള്‍ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

No Smoking

പുകയില ഉത്പന്നങ്ങളുടെ എല്ലാ തരത്തിലും ഉള്ള പരസ്യങ്ങള്‍ നിയമത്തിന്‍റെ സെക്ഷന്‍ 5 നിരോധിക്കന്നുണ്ട്. 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനേയും നിയമം നിരോധിച്ചിട്ടുണ്ട്.

പുകയില ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തങ്ങള്‍ ഒന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ തന്നെ പാന്‍ മസാല നിരോധിച്ച സര്‍ക്കാരാണ് തങ്ങളുടേതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം എത്രയും പെട്ടെന്നd നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Kerala Chief Minister Oommen Chandy today said advertising of tobacco products would soon be banned in the state in keeping with Section 5 of the Indian Tobacco Control Act, 2003.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X