തിരുവനന്തപുരം - ബാംഗ്ലൂർ - മൈസൂർ പുതിയ തീവണ്ടി രണ്ടാഴ്ചയ്ക്കകം ഓടാൻ തുടങ്ങും.. സമയക്രമം ഇങ്ങനെ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് ഇപ്പോൾ തന്നെ ട്രെയിൻ സർവ്വീസുകളുണ്ട്. ആവശ്യത്തിന് എന്നൊന്നും പറയാനില്ല എന്നത് വേറെ കാര്യം. അതുകൊണ്ട് തന്നെയാണ് തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂർ വഴി മൈസൂർ വരെ ഒരു പുതിയ ട്രെയിൻ എന്ന് കേൾക്കുമ്പോൾ ബാംഗ്ലൂര്‍ മലയാളികൾ ആവേശം കൊള്ളുന്നത്. 2018 ജനുവരി പകുതിയോടെ തിരുവനന്തപുരം - ബാംഗ്ലൂർ - മൈസൂർ തീവണ്ടി ഓടാൻ തുടങ്ങും.

സംവിധായകനെ കാണിക്കാൻ എന്ന വ്യാജേന മോഡലിനെ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു!

ഇന്നും ഇന്നെലെയുമല്ല, 2014 ലെ ബജറ്റിൽ പ്രഖ്യാപിച്ച വണ്ടിയാണിത്. റൂട്ടിലെ തിരക്കും പ്രൈവറ്റ് ബസുകാരുടെ പാരവെപ്പും കാരണം ഇതിങ്ങനെ നീണ്ടുനീണ്ടുപോയി. ജനുവരി രണ്ടാമത്തെ ആഴ്ചയിൽ കൊച്ചുവേളി - മൈസൂർ എക്സ്പ്രസ് യാത്ര തുടങ്ങും. ആഴ്ചയിൽ രണ്ട് ദിവസമാണ് വണ്ടി. വ്യാഴാഴ്ചയും ഞായറാഴ്ചയും കൊച്ചുവേളിയിൽ നിന്നും ബാംഗ്ലൂർ വഴി മൈസൂരിലേക്ക്. വൈകിട്ട് 7 മണിക്ക് കൊച്ചുവേളി വിടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 8.10ന് ബാംഗ്ലൂരിലും 11 മണിക്ക് മൈസൂരിലും എത്തും.

train

തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമാണ് വണ്ടി കേരളത്തിലേക്ക്. 5 മണിക്ക് മൈസൂർ വിടുന്ന ട്രെയിൻ ഏഴേ കാലിന് ബാംഗ്ലുരിലെത്തും. പിറ്റേന്ന് രാവിലെ 8.20ന് കൊച്ചുവേളിയിലെത്തും. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് വണ്ടിക്ക് കേരളത്തിൽ പ്രധാനമായും സ്റ്റോപ്പുകളുള്ളത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏഴര മണിക്കൂറിൽ ഓടിയെത്തുന്ന ശതാബ്ദി ട്രെയിനും ജനുവരിയിൽ തന്നെ സർവ്വീസ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kerala to get Thiruvananthapuram - Bengaluru - Mysuru trains

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്