പ്രവാസികള്‍ തന്നെ തുണ, ഇന്ത്യയില്‍ കേരളം ഒന്നാമത്: അയക്കുന്ന പണത്തില്‍ വന്‍ വർധനവ്
തിരുവനന്തപുരം: പ്രവാസികളും നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ലോകകേരള കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. കേരളീയ ഭക്ഷണവിഭവങ്ങൾ ലഭ്യമാകുന്ന ഫുഡ് കോർട്ടുകൾ, നാടൻ ഉൽപ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണനശാലകൾ, നാടൻ കലാരൂപങ്ങളുടെ അവതരണം, സമീപജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂർ പാക്കേജുകൾ തുടങ്ങിയവ ലോക കേരള കേന്ദ്രത്തിൽ ലഭ്യമാകണമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.
കേന്ദ്രം സന്ദർശിക്കുന്നവർക്ക് താമസിക്കാനുള്ള സൗകര്യവും ഉണ്ടാവണം. പ്രവാസി സംഘടനകൾക്ക് അവരുടെ അംഗങ്ങളേയും സുഹൃത്തുക്കളേയും ഉൾപ്പെടുത്തി നാട്ടിലേക്ക് വിനോദസഞ്ചാര പരിപാടികൾ സംഘടിപ്പിക്കാം. പ്രവാസി സംഘടനകളുടെ നാട് സന്ദർശന പരിപാടികൾക്ക് വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഇൻസെന്റീവ് അനുവദിക്കും. സ്വന്തമായി പാർപ്പിടം വാങ്ങാനും. തയ്യാറെങ്കിൽ വാടകയ്ക്ക് നൽകാനും, പ്രായമായവർക്കുള്ള അസിസ്റ്റഡ് ലിവിംഗ് സൗകര്യം ഒരുക്കാനും ഈ പദ്ധതിയിലൂടെ കഴിയും. ഈ പദ്ധതിയ്ക്കായി 5 കോടി രൂപ വകയിരുത്തുന്നുവെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

പ്രവാസം ഒട്ടേറെപ്പേർക്ക് വലിയ നഷ്ടക്കച്ചവടമായി ത്തിരുന്ന അനുഭവമുണ്ട്. വിദേശത്തെ തൊഴിൽ കമ്പോളത്തെക്കുറിച്ച് ശരിയായ ധാരണയില്ലാതെ യുള്ള കുടിയേറ്റമാണ് ഇതിനുകാരണം. വിദ്യാർത്ഥികളുടെ കുടിയേറ്റത്തിലും ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ടുചെയ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് സെല്ലുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
2024-ലെ കണക്കുകളനുസരിച്ച് പ്രവാസികളയക്കുന്ന വിദേശ നാണയത്തിന്റെ (Remittance) കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്. 2023-ലെ കേരള മൈഗ്രേഷൻ സർവ്വേ പ്രകാരം ഇന്ത്യയിൽ പ്രവാസികളയക്കുന്ന പണത്തിന്റെ 21 ശതമാനവും സംഭാവന ചെയ്യുന്നത് കേരളത്തിൽ നിന്നുള്ള പ്രവാസികളാണെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം, ദേശീയപാതകൾ മുതൽ ഗ്രാമിണ പാതകൾ വരെയുള്ള റോഡുശൃംഖല, ഗെയിൽ പൈപ്പ് ലൈന്‍, അന്തർസംസ്ഥാന വൈദ്യുതി പ്രസരണ സംവിധാനം, കെ-ഫോൺ ഉൾപ്പടെയുള്ള വിവരസാങ്കേതിക രംഗത്തെ പശ്ചാത്തല സൗകര്യങ്ങൾ, കൊച്ചി മെട്രോ, വാട്ടർ മെട്രോ, ദേശീയ ജലപാത, വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങളുടെ വികസനം, കൊച്ചി കപ്പൽശാല യുടെയും തുറമുഖത്തിൻ്റെയും പുരോഗതി എന്നിവ കേരളീയരുടെ ആത്മാഭിമാനവും സംരംഭകരുടെ താൽപര്യവും പലമടങ്ങ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നിലവിലുള്ള റെയിൽവേ സൗകര്യ ങ്ങളുടെ അപര്യാപ്തത എല്ലാവരും തിരിച്ചറിയുന്നുണ്ട്. കേരളത്തിന് അതിവേഗ റെയിൽപ്പാത വേണം എന്ന കാര്യത്തിൽ അഭിപ്രായ സമന്വയം രൂപപ്പെടുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്. മൂന്ന്. നാല് ഘട്ടങ്ങളുടെ നിർമ്മാണം മുൻപ് തീരുമാനി ച്ചിരിന്നതിനു വളരെ മുമ്പ് 2028 ഡിസംബറോടുകൂടി പൂർത്തിയാക്കാൻ ധാരണയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Download











Click it and Unblock the Notifications