Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സർവ്വകലാശാല സിന്റിക്കേറ്റ് തിരഞ്ഞെടുപ്പ്; ചരിത്രത്തിലാദ്യമായി ബിജെപിക്ക് വിജയം, 6 സീറ്റിൽ എൽഡിഎഫ്

തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലായി ബി ജെ പിക്ക് വിജയം. രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. ആറ് സീറ്റുകളിൽ എൽ ‍ഡി എഫും ഒരു സീറ്റിൽ കോൺഗ്രസും ജയിച്ചു. സ്വകാര്യ കോളേജ് അധ്യാപക സീറ്റുകളും ഗവ കോളേജ് അധ്യാപക സീറ്റിലുമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ജനറൽ സീറ്റിലാണ് രണ്ട് ബി ജെ പി പ്രതിനിധികൾ ജയിച്ചത്.

രാവിലെ 8 മുതൽ 10 വരെയായിരുന്നു കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണലിന്റെ പേരില്‍ സര്‍വകലാശാലയില്‍ ഇടത് അംഗങ്ങളും വിസിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. വോട്ടെണ്ണൽ ഇന്ന് തന്നെ നടത്തണമെന്ന് ഇടത് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് സാധ്യമല്ലെന്നായിരുന്നു വിസിയുടെ നിലപാട്. കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന് വിസി അറിയിക്കുകയായിരുന്നു.

keralauni2-1

97 വോട്ടുകളാണ് എണ്ണാനുണ്ടായിരുന്നത്. ഇതിൽ 15 വോട്ടുകള്‍ എണ്ണരുതെന്നായിരുന്നു കോടതി നിർദ്ദേശം. 82 വോട്ടുകൾ മാത്രം എണ്ണിയാൽ ഫലം കൃത്യമാകില്ലെന്ന് വിസി തടസം ഉന്നയിച്ചതോടെ ചേംബറിൽ വാക്കേറ്റവും ബഹളവും ഉണ്ടായി. വിസിയെ സി പി എം അനുകൂലികൾ തടഞ്ഞുവെച്ചു. ഇത് ചെറിയ തോതിൽ സംഘർഷത്തിന് കാരണമായി.

പിന്നാലെ വിഷയം ഹൈക്കോടതിയിൽ എത്തുകയായിരുന്നു. ഇതോടെ 15 വോട്ടുകള്‍ ഒഴികെയുള്ളവ എണ്ണാന്‍ കോടതി അനുമതി നല്‍കി. പിന്നാലെയാണ് വോട്ടെണ്ണൽ നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+