കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തിയേക്കും; ജാഗ്രത വേണം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തിയേക്കും. മാറിയ കാലാവസ്ഥ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മേയ് അവസാന വാരത്തോടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നത്. ഉത്തരേന്ത്യയിലെ കടുത്ത ചൂട്, പസഫിക് സമുദ്രം, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ മാറ്റങ്ങള്‍, ഭൂമധ്യരേഖ കടന്ന് വരുന്ന തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ തിരിവ് എല്ലാം സൂചിപ്പിക്കുന്നത് മെയ് അവസാന വാരം തന്നെ മഴ കേരളത്തില്‍ സജീവമായേക്കും എന്നാണ്.

സമീപകാല കാലാവസ്ഥാ മാറ്റങ്ങളുടെ സാഹചര്യത്തില്‍ ഏറെ ജാഗ്രത വേണ്ട കാലവര്‍ഷമാണ് അടുത്ത മാസം കേരളത്തെ കാത്തിരിക്കുന്നത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ കിട്ടുന്ന മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ. എങ്കിലും മുന്‍ വര്‍ഷങ്ങളേക്കാള്‍ കടലാക്രമണം രൂക്ഷമായേക്കും എന്നാണ് റിപ്പോര്‍ട്ട്.

rain

Recommended Video

cmsvideo
കേരള: മണ്‍സൂണ്‍ നേരത്തെ എത്തിയേക്കും; ജാഗ്രത വേണമെന്ന് വിദഗ്ധര്‍

ജൂണ്‍ ഒന്നിന് തുടങ്ങി സെപ്തംബര്‍ 30 വരെ നീളുന്നതാണ് സാധാരണ നിലയില്‍ കേരളത്തിലെ കാലവര്‍ഷം. കഴിഞ്ഞ കാലവര്‍ഷത്തില്‍ കിട്ടിയത് ശരാശരിയേക്കാള്‍ 16% കുറവ് മഴ ആണ്. 2020 ലും സാധാരണ മഴയാണ് കേരളത്തില്‍ പെയ്തത്. മഹാപ്രളയമുണ്ടായ 2018 ല്‍ 20 ശതമാനം അധികം മഴയാണ് കാലവര്‍ഷക്കാലത്ത് കേരളത്തിന് കിട്ടിയത്.

ഇത്തവണ ഐ എം ഡി പ്രവചിക്കുന്നത് കേരളത്തില്‍ ശരാശരി മഴ എന്നാണ്. സാധാരണയില്‍ കുറവ് മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില കാലാവസ്ഥ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മഴയുടെ അളവ് എങ്ങനെ ആയാലും, ഏറെ ജാഗ്രത വേണ്ട കാലമായിരിക്കും ഇത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യിക്കുന്ന ക്യൂമുലോനിംബസ് മേഘങ്ങള്‍ കൂടുതലാകുന്നതാണ് സമീപകാലത്തെ കേരളത്തിന്റെ അനുഭവങ്ങള്‍.

എന്റമ്മോ...ഒരു രക്ഷയുമില്ല; കലക്കന്‍ ചിത്രങ്ങളുമായി പ്രിയങ്ക

ഒറ്റദിവസം കൊണ്ട് ഉണ്ടാകുന്ന പ്രളയങ്ങളെ കാലവര്‍ഷക്കാലത്തും കരുതിയിരിക്കേണ്ടതുണ്ട്. തുടരെ തുടരെയുണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങള്‍ ഉയരമേറിയ തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യത കൂട്ടുമെന്നത് കടലാക്രമണ സാധ്യതയെ ബലപ്പെടുത്തുന്നു. പസഫിക് സമുദ്രത്തില്‍ തുടരുന്ന ലാനിന പ്രതിഭാസം ചുഴലിക്കാറ്റ് രൂപപ്പെടാന്‍ അനുകൂലമാണ്.

മണ്‍സൂണ്‍ തുടങ്ങിയതായി ഔദ്യോഗികമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും മഴ നേരത്തേ തുടങ്ങിയേക്കും. കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലയിടത്തും താരതമ്യേന ഭേദപ്പെട്ട മഴ പെയ്യുന്നുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അതിനും മുന്‍പ് മഴ പെയ്യാന്‍ തുടങ്ങിയിരുന്നു.

'തോന്നിവാസം പുലമ്പുന്നവര്‍ക്കുള്ള മുന്നറിയിപ്പ്, പിണറായി വേറെ ലെവലാണ്...': കെടി ജലീല്‍'തോന്നിവാസം പുലമ്പുന്നവര്‍ക്കുള്ള മുന്നറിയിപ്പ്, പിണറായി വേറെ ലെവലാണ്...': കെടി ജലീല്‍

English summary
kerala weather: monsoon may arrive early says weather experts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X