Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തെക്ക് പടിഞ്ഞാറൻ കാലവർഷം സജീവമാകുന്നു. കഴിഞ്ഞ മണിക്കൂറുകളിലെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. കക്കയം, ചെറുതാഴം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്, അഞ്ച് സെന്റി മീറ്റർ. തളിപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ നാല് സെന്റി മീറ്റർ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും കേരളത്തിൽ സമാന കാലാവസ്ഥ തുടരും.

Weather

'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ‍ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് എട്ട് വരെ ലക്ഷദ്വീപിലും മഴ ലഭിക്കും. ഓഗസ്റ്റ് 04, 06, 07, 08 തീയതികളിൽ സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുക.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് നാലിന് കണ്ണൂരും ആറിന് കോഴിക്കോടും ഏഴ്, എട്ട് തീയതികളിൽ ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
04-08-2021 മുതൽ 08-08-2021 വരെ: തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ എന്നീ
സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിൽ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

അതേസമയം മൺസൂൺ രണ്ട് മാസം പിന്നിടുമ്പോഴും സംസ്ഥാനം മഴക്കുറവിൽ തന്നെ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം ജൂൺ ഒന്ന് മുതൽ ഇതുവരെ മൺസൂൺ മഴയിൽ 25 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൺസൂൺ മഴ തിമിർത്ത് പെയ്യേണ്ട മാസങ്ങളിലും മഴ മാറി നിൽക്കുന്നത് വരൾച്ചാ ഭീഷണിയടക്കം ഉയർത്തുന്നുണ്ട്. ഇതിനൊപ്പം കാർഷിക കലണ്ടറുകൾ താളം തെറ്റാനും വഴിയൊരുക്കും. മൺസൂൺ ആരംഭിക്കുന്ന ജൂൺ ഒന്ന് മുതൽ ഇതുവരെ സാധാരണഗതിയിൽ 1299.5 മില്ലീ മീറ്റർ മഴ ലഭിക്കേണ്ടപ്പോൾ പെയ്തത് 970.2 മില്ലീ മീറ്റർ മാത്രം.

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മഴക്കുറവ് 30 ശതമാനത്തിന് മുകളിലാണ്. ആലപ്പുഴ -31 ശതമാനം, കണ്ണൂർ - 35, കൊല്ലം - 34, മലപ്പുറം- 35, പാലക്കാട് - 36, തിരുവനന്തപുരം - 34, വയനാട് - 34 ശതമാനം എന്നിങ്ങനെയാണിത്. നിലവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്. ഇവിടെ ഒരുശതമാനം മഴയുടെ കുറവ് മാത്രമാണുള്ളത്. 1168 മില്ലീ മീറ്റർ പ്രതീക്ഷിച്ചപ്പോൾ 1177.6 മില്ലീ മീറ്റർ ലഭിച്ചു. പത്തനംതിട്ട - എട്ട് , എറണാകുളം - 14, ഇടുക്കി - 18, കാസർക്കോട് - 28, കോഴിക്കോട് - 22, തൃശൂർ -26, എന്നിങ്ങനെയാണ് കണക്ക്.

Recommended Video

cmsvideo
    കേരള തീരത്ത് ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+