കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഇന്ധന നികുതി കുറയ്ക്കില്ല; നിലപാടിലുറച്ച് ധനമന്ത്രി; യുഡിഎഫ് ഭരണകാലത്ത് 13 തവണ നികുതി കൂട്ടി!

Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനം ഇന്ധനവില വർധന കുറയ്ക്കില്ല. കേന്ദ്രം നികുതി കുറച്ചാൽ സംസ്ഥാന നികുതി ആനുപാതികമായി കുറയും. യുഡിഎഫ് ഭരണകാലത്ത് 13 തവണ ഇന്ധനവില വർധിപ്പിച്ചപ്പോൾ എൽഡിഎഫ് സർക്കാർ ഒരു തവണ പോലും ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

1

കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യൽ എക്‌സൈസ് തീരുവ കൂട്ടിയതാണ് ഇന്ധന വില വർധിക്കാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയർത്തി. ഇന്ധനവില നിർണയം കമ്പനികൾക്ക് വിട്ടു കൊടുത്തത് യുപിഎ സർക്കാരാണെന്നും ധനമന്ത്രി പറഞ്ഞു. സബ്‌സിഡി നൽകിക്കൊണ്ട് പെട്രോൾ വില നിശ്ചിത നിരക്കിൽ നിലനിർത്താനുള്ള ഓയിൽ പൂൾ അക്കൗണ്ട് സംവിധാനം ഇന്ത്യയിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള സംവിധാനമില്ലല്ലോ. അത്തരം സംവിധാനം എടുത്തുകളഞ്ഞത് മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണെന്നും അത് ഏവരും ഓർക്കണമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ഹോട്ട് ലുക്കില്‍ വീണ്ടും ഞെട്ടിച്ച് അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

2

അതേസമയം, കേന്ദ്രം ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് കെ.എൻ.ബാലഗോപാൽ അഭിപ്രായപ്പെട്ടു. സംസ്ഥാനം ഇന്ധനവില വർധനവിൽ കുറവ് വരുത്തില്ല. കേന്ദ്രം നികുതി കുറച്ചാൽ സംസ്ഥാന നികുതി അതിന് ആനുപാതികമായി തന്നെ കുറയും. യുഡിഎഫ് ഭരണകാലത്ത് 13 തവണ ഇന്ധനവില വർധിപ്പിച്ചപ്പോൾ എൽഡിഎഫ് സർക്കാർ ഒരു തവണ പോലും ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

3

2018ൽ ക്രൂഡിന്റെ വില 80.08 ആയിരുന്നു അപ്പോൾ കേന്ദ്ര നികുതി 17.98 രൂപ. പക്ഷേ ക്രൂഡിന്റെ വില മൂന്നിലൊന്നായികുറഞ്ഞപ്പോൾ കേന്ദ്രം നികുതി കൂട്ടി. പക്ഷേ കഴിഞ്ഞ ആറ് വർഷക്കാലവും കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഒരു തവണ പിണറായി സർക്കാർ ഇന്ധന നികുതി കുറക്കുകയും ചെയ്തെന്നാണ് ബാലഗോപാൽ വിശദീകരിക്കുന്നത്.

കർഷകർ സമരം തുടരാൻ സാധ്യത; സിംഗുവിൽ ഇന്ന് നിർണായക യോഗം; ലഖ്നൗവിൽ നാളെ മഹാപഞ്ചായത്ത്കർഷകർ സമരം തുടരാൻ സാധ്യത; സിംഗുവിൽ ഇന്ന് നിർണായക യോഗം; ലഖ്നൗവിൽ നാളെ മഹാപഞ്ചായത്ത്

4

സംസ്ഥാനം കൊവിഡ് കാലത്ത് നിരവധി പാക്കേജ് നൽകി, അതിന് പുറമേയും കേരളം നിരവധി സാമൂഹ്യസുരക്ഷാപദ്ധതികൾ നടപ്പാക്കുന്നുണ്ട്, പക്ഷേ ഇതിനൊന്നും അർഹമായ വിഹിതം കേന്ദ്രം നൽകുന്നില്ലെന്നാണ് സംസ്ഥാനത്തിന്റെ പരാതി. ആകെ വരുന്ന വരുമാനത്തിന്റെ 41% സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കിട്ടുന്നില്ലെന്നാണ് ആക്ഷേപം. എല്ലാ അർത്ഥത്തിലും കേന്ദ്രം സംസ്ഥാനങ്ങലെ പറ്റിക്കുകയാണ്. അതേ സമയം എണ്ണ കമ്പനികളുടെ ലാഭം കോടികളാണെന്നും മന്ത്രി പറയുന്നു.

കന്നുകാലി സംഘത്തെ തടയാനെത്തിയ എസ്ഐയെ വെട്ടിക്കൊന്നു; ദാരുണമായ സംഭവം തമിഴ്നാട്ടിൽകന്നുകാലി സംഘത്തെ തടയാനെത്തിയ എസ്ഐയെ വെട്ടിക്കൊന്നു; ദാരുണമായ സംഭവം തമിഴ്നാട്ടിൽ

5

അതിനിടെ, സംസ്ഥാനം നികുതി കുറയ്ക്കണമെന്ന യുഡിഎഫ് വാദത്തെ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ നികുതി കണക്കുകൾ വച്ചാണ് ബാലഗോപാൽ നേരിടുന്നത്. ഉമ്മൻചാണ്ടി സർക്കാർ പതിമൂന്ന് തവണ നികുതി കൂട്ടിയെന്നാണ് ധനമന്ത്രി പറയുന്നത്. നാല് തവണ മാത്രമാണ് യുഡിഎഫ് നികുതി കുറച്ചതെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.

English summary
Finance Minister KN Balagopal said that the Center should be prepared to reduce fuel tax.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X