ആക്രമണത്തിനിരയായ നടിയുടെ പേരും ചിത്രവും!മാധ്യമങ്ങളും കുടുങ്ങും!വനിത കമ്മീഷൻ നടപടി സ്വീകരിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും പുറത്തുവിട്ട തമിഴ് മാധ്യമങ്ങൾക്കെതിരെ കേരള വനിത കമ്മീഷൻ നടപടി സ്വീകരിക്കാനൊരുങ്ങുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ് നാട് വനിത കമ്മീഷനും പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർക്കും കേരള വനിത കമ്മീഷൻ കത്തയച്ചു.

നിയമലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാനും വനിത കമ്മീഷൻ ചെയർപേഴ്സൻ എംസി ജോസഫൈൻ ആവശ്യപ്പെടുന്നു. ഓൺലൈൻ മാഗസീനുകളിലും വെബ്സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും ഈ രീതിയിൽ പ്രചാരണം നടത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി. വാർ‍ത്തകളിൽ നിന്ന് ആക്രമിക്കപ്പെട്ട നടിയുടെ ഫോട്ടോയും പേരും നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.

 പ്രമുഖ തമിഴ് പത്രം

പ്രമുഖ തമിഴ് പത്രം

തമിഴ്നാട്ടിലെ പ്രമുഖ ദിനപത്രമായ ദിനതന്തിയിലാണ് ആക്രമണത്തിനിരയായ നടിയുടെ ഫോട്ടോ ഉൾപ്പെടെ വാർത്ത നൽകിയിരുന്നത്. തമിഴ് സിനിമകളിലും സജീവമായിരുന്നു ആക്രമണത്തിനിരയായ നടി.

ദിലീപ് അറസ്റ്റിലായ വാർത്തയിൽ

ദിലീപ് അറസ്റ്റിലായ വാർത്തയിൽ

ജൂലൈ 11 ചൊവ്വാഴ്ച പുറത്തിറങ്ങിയ പത്രത്തിലായിരുന്നു ആക്രമണത്തിനിരയായ നടിയുടെ ചിത്രം സഹിതം വാർത്ത നൽകിയിരുന്നത്. നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ താരം ദിലീപ് അറസ്റ്റിലായ വാർത്തയിലായിരുന്നു നടിയുടെ ഫോട്ടോയും നൽകിയിരുന്നത്.

ശക്തമായ പ്രതിഷേധം

ശക്തമായ പ്രതിഷേധം

നടിയുടെ ഫോട്ടോ സഹിതം വാർത്ത നൽകിയ തമിഴ് പത്രം എന്ന പേരിലാണ് ദിനതന്തിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു.

പേര് പരാമർശിച്ചവർക്കെതിരെ നടപടി

പേര് പരാമർശിച്ചവർക്കെതിരെ നടപടി

ആക്രമണത്തിനിരയായ നടിയുടെ പേര് പരാമർശിച്ചവർക്കെതിരെ വനിത കമ്മീഷൻ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് നടിയുടെ ചിത്രം പത്രം പുറത്തു വിട്ടത്.

കുറ്റകരമാണെന്നിരിക്കെ

കുറ്റകരമാണെന്നിരിക്കെ

ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീയുടെ പേരോ ചിത്രമോ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്. ഇതെല്ലാം മറന്നാണ് ദിനതന്തി ഫോട്ടോ പ്രസിദ്ധീകരിച്ചത്.

നടപടിയുമായി വനിത കമ്മീഷൻ

നടപടിയുമായി വനിത കമ്മീഷൻ

തമിഴ് മാധ്യമത്തിൽ നടിയുടെ ചിത്രം വന്നത് വൻ പ്രതിഷേധത്തിന് കാരണമായതിനെ തുടർന്നായിരുന്നു വനിത കമ്മീഷൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ് നാട് വനിത കമ്മീഷനും പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർക്കും കേരള വനിത കമ്മീഷൻ കത്തയച്ചു.

നടിയുടെ പേരും ചിത്രങ്ങളും

നടിയുടെ പേരും ചിത്രങ്ങളും

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആദ്യം നടിയുടെ പേരും ചിത്രങ്ങളും മലയാളത്തിലെ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. തുടക്കത്തിൽ തട്ടിക്കൊണ്ട് പോകൽ എന്നായിരുന്ന വാർത്തകൾ പുറത്തു വന്നത്. എന്നാൽ ലൈംഗിക അതിക്രമം ഉണ്ടായി എന്ന് വ്യക്തമായതോടെ മലയാള മാധ്യമങ്ങൾ നടിയുടെ പേരും ചിത്രങ്ങളും നീക്കിയിരുന്നു.

English summary
kerala woman commission's action agaiant tamil media on actress attack case
Please Wait while comments are loading...