കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ ഐസിസുകാരല്ലേ... കസ്റ്റഡിയിലെടുത്ത മലയാളികളെ വിട്ടയച്ചു

Google Oneindia Malayalam News

തിരുവനന്തപുരം/ കോഴിക്കോട്: ഐസിസ് ബന്ധത്തിന്റെ പേരില്‍ ഗള്‍ഫില്‍ നിന്ന് മടക്കി അയച്ച നാല് മലയാളികളേയും വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. തീവ്രവാദ സംഘടനയുമായി ഇവര്‍ക്ക് ഏതെങ്കിലും രീതിയില്‍ ബന്ധമുള്ളതായി തെളിയിക്കാവുന്ന ഒരു വിവരവും അധികൃതര്‍ക്ക് ലഭിച്ചില്ല.

ഇത് ഞെട്ടിപ്പിയ്ക്കുന്നതും അതേ സമയം ദയനീയവും ആയ ഒരു സ്ഥിതി വിശേഷമാണെന്ന് പറയാതെ വയ്യ. ഗള്‍ഫ് രാജ്യങ്ങള്‍ നടത്തിയ നിരീക്ഷണത്തില്‍ കുടുങ്ങിയവരാണ് ഇവര്‍. ഏറെ നാള്‍ അവിടെ ജയിലില്‍ കിടന്നതിന് ശേഷമാണ് അവരെ മടക്കി അയച്ചിയിരിയ്ക്കുന്നത്. എന്നാല്‍ അവര്‍ക്കെതിരെ ഒരു തെളിവ് പോലും ഇല്ല. എന്തായിരിയ്ക്കും ഇനി ഇവരുടെ ഭാവി?

ഇതുവരെ ആറ് മലയാളികളെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇതുവരെ നാടുകടത്തിയത്. ആകെ 11 മലയാളികള്‍ ഗള്‍ഫില്‍ ജയിലില്‍ ഉണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഒറ്റ ദിവസം, നാല് പേര്‍

ഒറ്റ ദിവസം, നാല് പേര്‍

തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം നാല് മലയാളികളെയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുത്തത്.

മാരത്തോണ്‍ ചോദ്യം ചെയ്യല്‍

മാരത്തോണ്‍ ചോദ്യം ചെയ്യല്‍

ദേശീയ, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍, മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയവ മണിക്കൂറുകളോളം ആണ് ഈ നാല് പേരേയും ചോദ്യം ചെയ്തത്. എന്നാല്‍ ഐസിസുമായി ബന്ധിപ്പിയ്ക്കുന്ന ഒരു തെളിവും ലഭിച്ചില്ല.

ആരാണ് ആ നാല് പേര്‍?

ആരാണ് ആ നാല് പേര്‍?

കോഴിക്കോട് സ്വദേശി റിയാസ് അലി, മലപ്പുറം സ്വദേശി സലീം എന്നിവരെയാണ് കരിപ്പൂരില്‍ കസ്റ്റഡിയില്‍ എടുത്തത്. കൊല്ലം സ്വദേശി അനസ്, പുനലൂര്‍ സ്വദേശി ആരോമല്‍ സദാനന്ദന്‍ എന്നിവരെയാണ് തിരുവനന്തപുരത്ത് കസ്റ്റഡിയില്‍ എടുത്തത്.

യുഎഇയില്‍

യുഎഇയില്‍

ഇവരെല്ലാവരും തന്നെ യുഎഇയില്‍ ആയിരുന്നു ഉണ്ടായിരുന്നു. എല്ലാവരുടേയും വിസ റദ്ദാക്കിയാണ് തിരിച്ചയച്ചത്. ഇവര്‍ അവിടെ ജയിലില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അനസ് അബുദാബിയില്‍

അനസ് അബുദാബിയില്‍

കഴിഞ്ഞ ദിവസം തിരിച്ചയച്ച കൊല്ലം സ്വദേശി അനസും കുടുംബവും വര്‍ഷങ്ങളായി ഗള്‍ഫില്‍ ആണ്. അനസിന്റെ വിദ്യാഭ്യാസമെല്ലാം അവിടെ തന്നെ ആയിരുന്നു.

കേസ് ഇല്ല

കേസ് ഇല്ല

കസ്റ്റഡിയില്‍ എടുത്ത നാല് പേര്‍ക്കെതിരേയും ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.

നിരീക്ഷണം തുടരും

നിരീക്ഷണം തുടരും

കേസ് ഒന്നും എടുത്തിട്ടില്ലെങ്കിലും ഇവര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരിയ്ക്കും എന്നാണ് വിവരം.

കൗതുകത്തിന്റെ പേരില്‍

കൗതുകത്തിന്റെ പേരില്‍

ഒരു കൗതുകത്തിന്റെ പേരില്‍ ഐസിസിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചതായിരുന്നു എന്നാണ് ഇവരില്‍ പലരും പറയുന്നത്. പക്ഷേ ഒടുവില്‍ നിയമത്തിന്റെ പിടിവീഴുക തന്നെ ചെയ്തു.

മുമ്പെത്തിയവര്‍

മുമ്പെത്തിയവര്‍

ഇതിന് മുമ്പ് രണ്ട് പേരെ യുഎഇ ഇന്ത്യയിലേയ്ക്ക് മടക്കി അയച്ചിരുന്നു. കൊച്ചി സ്വദേശിയും തിരൂര്‍ സ്വദേശിയും നീണ്ട ചോദ്യം ചെയ്യലിന് വിധേയരായിരുന്നു. ഇവര്‍ക്കെതിരേയും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

തീവ്രവാദികളെ സൃഷ്ടിയ്ക്കുമോ

തീവ്രവാദികളെ സൃഷ്ടിയ്ക്കുമോ

തീവ്രവാദവുമായി ബന്ധമില്ലാത്തവരെ തീവ്രവാദികളായി മുദ്രകുത്തുന്നത് ഒരിയ്ക്കലും ഗുണം ചെയ്യില്ല. ഇത് കൂടുതല്‍ തീവ്രവാദികളെ സൃഷ്ടിയ്ക്കാനെ വഴിവയ്ക്കൂ.

English summary
Finding no direct link with the ISIS, the four persons who were questioned after being deported from Dubai, UAE have been let off. On Tuesday, Sept 15 four persons were detained in Kerala on being deported from the UAE for alleged links with the ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X