കേരളത്തിന്റെ ലൈല മജ്‌നു... ദിലീപിനെയും കാവ്യ മാധവനെയും പറ്റി മറ്റ് നാട്ടുകാരും പത്രങ്ങളും പറയുന്നത്

  • By: Kishor
Subscribe to Oneindia Malayalam

കാത്തിരുന്ന പെണ്ണല്ലേ.. കാലമേറെയായില്ലേ... - ക്ലാസ് മേറ്റ് എന്ന ചിത്രത്തിലെ പാട്ട് പാടിയാണ് ചിലര്‍ ദിലിപിന്റെയും കാവ്യ മാധവന്റെയും വിവാഹ വാര്‍ത്ത ആഘോഷിച്ചത്. ദിലീപും കാവ്യ മാധവനും പാടി അഭിനയിച്ച മീശമാധവന്‍ എന്ന ഹിറ്റ് ചിത്രത്തിലെ മാറിലെ മായാചന്ദനപ്പൊട്ടെനിക്ക് തന്നെ എന്നായിരുന്നു മറ്റ് ചിലരുടെ കാപ്ഷന്‍. ആഘോഷമായിരുന്നു രണ്ട് ദിവസം.

Read Also: മോഹന്‍ലാലിന്റെ മുടി, വയസ്സ്, തടി, തൂക്കം, സ്ത്രീവിഷയങ്ങളിലെ താല്‍പര്യം.. മലയാളികള്‍ക്ക് അറിയേണ്ടത് ഇതെല്ലാമാണ്...

ദിലീപ് - കാവ്യ വിവാഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെപ്പറ്റി കൂട്ടിക്കെട്ടിയും ചിലര്‍ തങ്ങളുടെ നിലവാരം പുറത്തറിയിച്ചു. മഞ്ജൂ വാര്യരെ വിവാഹം ചെയ്യുന്ന ദിലീപിന്റെ ഫോട്ടോയും കാവ്യ മാധവനെ താലികെട്ടുന്ന ദിലീപിന്റെ ഫോട്ടോയും വെച്ചായിരുന്നു ഇത്. മലയാളത്തിലെ മാധ്യമങ്ങളും കുറച്ചില്ല. എന്നാല്‍ മറ്റ് ഭാഷകളിലെ പത്രങ്ങളും ആളുകളുമൊക്കെ ദിലീപ് - കാവ്യ വിവാഹത്തോട് എങ്ങനെയാണ് പ്രതികരിച്ചത് എന്ന് നോക്കിയാലോ..

കേരളത്തിന്റെ മജ്‌നുവും ലൈലയും

കേരളത്തിന്റെ മജ്‌നുവും ലൈലയും

പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വകയായിരുന്നു ദിലീപ് കാവ്യ മാധവന്‍ വിവാഹത്തിന് ഇങ്ങനെ ഒരു തലക്കെട്ട്. കേരളത്തിന്റെ മജ്‌നുവും ലൈലയുമായ ദിലീപും കാവ്യ മാധവനും വിവാഹിതരായി എന്നതായിരുന്നു വാര്‍ത്ത. ഏറെക്കാലമായി ആളുകള്‍ പറഞ്ഞുകൊണ്ട് നടന്നതും കാത്തിരുന്നതുമായ വിവാഹമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.

കന്നഡ ചാനലുകളില്‍

കന്നഡ ചാനലുകളില്‍

ദിലീപിനും കാവ്യ മാധവനും ഈ ലൈല മജ്‌നു ടാഗ് എവിടെ നിന്നും കിട്ടി എന്നറിയില്ല. എന്നാലും കന്നഡ ചാനലുകളിലും ഈ പ്രയോഗം ധാരാളമായി കണ്ടു. മലയാളത്തിന് പുറത്ത് അത്രയധികമൊന്നും അഭിനയിച്ചിട്ടില്ലാത്ത താരങ്ങളാണ് ദിലീപും കാവ്യ മാധവനും. എന്നാലും മറ്റ് ഭാഷകളിലെ ചാനലുകളിലും പത്രങ്ങളിലും ദിലീപ് - കാവ്യ വിവാഹം നന്നായിത്തന്നെ വാര്‍ത്തയായി.

ഹണിമൂണാണ് വാര്‍ത്തയായത്

ഹണിമൂണാണ് വാര്‍ത്തയായത്

ദിലീപും കാവ്യ മാധവനും വിവാഹം കഴിച്ചതിന് പിന്നാലെ ഹണിമൂണിനായി ദുബായിലേക്ക് പോയി എന്നതാണ് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസിന് പ്രധാന വാര്‍ത്തയായത്. മകള്‍ മീനാക്ഷിക്കൊപ്പമാണ് താരങ്ങള്‍ മധുവിധുവിന് ദുബായിലേക്ക് തിരിച്ചത്. കൊച്ചിയില്‍ നിന്നും എമിറേറ്റ് ഫ്‌ലൈറ്റിനായിരുന്നു ഇവര്‍ ദുബായ്ക്ക് പോയത്.

വീഡിയോ ട്രെയിലറാണ് താരം

വീഡിയോ ട്രെയിലറാണ് താരം

ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വീഡിയോ ട്രെയിലറാണ് ഇപ്പോള്‍ ഇംഗ്ലീഷ് പത്രങ്ങളിലെ താരം. ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങി എല്ലാ പത്രങ്ങളിലും ഓണ്‍ലൈന്‍ എഡിഷനുകളിലും ഈ വീഡിയോയെക്കുറിച്ച് വായിക്കാം. ഓണ്‍ലൈനില്‍ വീഡിയോയും ലഭ്യമാണ്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കാവ്യയുടെ പഴയ പ്രതികരണങ്ങള്‍

കാവ്യയുടെ പഴയ പ്രതികരണങ്ങള്‍

ഞാനിനി ഒരു അപരിചിതനെ വിവാഹം കഴിക്കില്ല എന്ന കാവ്യ മാധവന്റെ പഴയ അഭിമുഖമാണ് ഗൂഗിള്‍ സെര്‍ച്ചിലെ താരമായത്. അത് മാത്രമല്ല, ദിലീപ് നല്ല സുഹൃത്താണ്, സഹോദരനെ പോലെയാണ്, ചേട്ടനെപ്പോലെയാണ് എന്നൊക്കെയുള്ള കാവ്യയുടെ വാക്കുകളും ആളുകള്‍ പലവട്ടം സോഷ്യല്‍ മീഡിയയില്‍ ഓര്‍മിപ്പിച്ചു. ഈ വാര്‍ത്തകളും നന്നായിത്തന്നെ ഓടി. ഒപ്പം ദിലീപിന്റെ പ്രതികരണങ്ങളും.

രാഷ്ട്രീയക്കാരുടെ പാപ്പരത്തം

രാഷ്ട്രീയക്കാരുടെ പാപ്പരത്തം

ദിലീപിനും കാവ്യയ്ക്കും മംഗളാശംസകള്‍. ഇനി കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ? - മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പന്തളം സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു. നിലവാരം കുറഞ്ഞ ഈ പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായതോടെ സുധാകരന്‍ പോസ്റ്റ് പിന്‍വലിച്ചു. ഒരു രാഷ്ട്രീയ നേതാവ് എന്തിന് ഇത്തരമൊരു പോസ്്റ്റിട്ടു എന്ന് പന്തളം സുധാകരന് മാത്രമേ അറിയൂ.

കൈരളി പീപ്പിളിന് പരിഹാസം

കൈരളി പീപ്പിളിന് പരിഹാസം

ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹ ചടങ്ങുകള്‍ പല ചാനലുകളിലും കാണിച്ചിരുന്നു. എന്നാല്‍ കൈരളി പീപ്പിള്‍ ചാനലില്‍ കാണിച്ച വീഡിയോയില്‍ മാതൃഭൂമിക്ക് കടപ്പാട് വെച്ചാണ് കാണിച്ചത്. കൈരളി പീപ്പിളിനെ വിവാഹ വേദിയിലേക്ക് കയറ്റിയില്ല അതിനാണ് എന്ന് പറഞ്ഞ് പലരും ഫേസ്ബുക്കിലും മറ്റും കളിയാക്കിയിരുന്നു.

മഞ്ജു വാര്യരുടെ പ്രതികരണം

മഞ്ജു വാര്യരുടെ പ്രതികരണം

ദിലീപും മഞ്ജു വാര്യരും വിവാഹം കഴിച്ച ദിവസം ആളുകള്‍ കാത്തിരുന്നത് മഞ്ജു വാര്യരുടെ പ്രതികരണത്തിനായിരുന്നു. എന്നാല്‍ മഞ്ജു ഒന്നും പറഞ്ഞില്ല. ഫിദല്‍ കാസ്‌ട്രോ മരിച്ചപ്പോള്‍ വളരെ വ്യക്തിപരമെന്ന് തോന്നുന്ന ഒരു കുറിപ്പ് മഞ്ജു ഫേസ്ബുക്കിലിട്ടു. ഇത് ആളുകള്‍ സ്വീകരിക്കുകയും ചെയ്തു.

മഞ്ജുവിന്റെയും നിഷാലിന്റെയും അഭാവം

മഞ്ജുവിന്റെയും നിഷാലിന്റെയും അഭാവം

ദിലീപിന്റെയും കാവ്യയുടെയും മുന്‍ പങ്കാളികള്‍ ഈ വിവാഹത്തിന് എത്തിയിരുന്നില്ല. നിഷാല്‍ ചന്ദ്രയെ അധികമാരും പ്രതീക്ഷിച്ചിട്ടും ഇല്ല. എന്നാല്‍ വിവാഹത്തിന് മഞ്ജു എത്തിയിരുന്നില്ല എന്നത് ആളുകള്‍ ശ്രദ്ധിച്ചു. വിവാഹ മോചനം കഴിഞ്ഞാലും തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും എന്ന ദിലീപിന്റെ വാക്കുകള്‍ കാരണമായിരുന്നു ഇത്. നല്ല സുഹൃത്തുക്കളാണെങ്കില്‍ എന്തേ വിവാഹത്തിന് വിളിച്ചില്ല എന്നായിരുന്നു ചോദ്യം.

മീനാക്ഷിയായിരുന്നു താരം

മീനാക്ഷിയായിരുന്നു താരം

ദിലീപിന്റെ മകള്‍ മീനാക്ഷിയായിരുന്നു വിവാഹദിവസം ശരിക്കും താരമായത്. മകളുടെ സമ്മതത്തിന് വേണ്ടി ദിലീപ് ഇത് വരെ കാത്തുനിന്നു എന്നായിരുന്നു ഒരുപാട് വാര്‍ത്തകള്‍. മീനാക്ഷി ഇനി ദിലീപിനും കാവ്യയ്ക്കും ഒപ്പം കഴിയുമെന്നായിരുന്നു മറ്റ് വാര്‍ത്തകളില്‍. അച്ഛന്റെ വിവാഹത്തിന് മീനാക്ഷി ലീവെടുത്തു എന്ന് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരും കളിയാക്കി.

ദിലീപ് കാവ്യ ബന്ധം ഉലയുന്നു

ദിലീപ് കാവ്യ ബന്ധം ഉലയുന്നു

ദിലീപ് കാവ്യ മാധവന്‍ ബന്ധം ഉലയുന്നു - എന്ന് അധികം വൈകാതെ കേരളത്തിലെ പത്രങ്ങള്‍ അച്ച് നിരത്തും എന്ന് സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയവരും കുറവല്ല. സെലിബ്രിറ്റികളുടെ വിവാഹവും വിവാഹ മോചനവും മാധ്യമങ്ങള്‍ക്ക് എന്നും വലിയ വിഷയമാണ് എന്നത് തന്നെയാകും കളിയാക്കലിന് കാരണം.

ലൈവ് അപ്‌ഡേഷനുമായി ഹിന്ദിയും

ലൈവ് അപ്‌ഡേഷനുമായി ഹിന്ദിയും

ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹം ലൈവായി കൊടുത്തതില്‍ മലയാളം പത്രങ്ങള്‍ മാത്രമല്ല ഉള്ളത്. ഹിന്ദിയിലുള്ള പത്രങ്ങള്‍ വരെ ഇക്കാര്യം ആഘോഷമായി കൊടുത്തു. ജനസാത്ത, സാബ്ഗുരു തുടങ്ങിയ പത്രങ്ങളാണ് ലൈവായി സംഭവം കവര്‍ ചെയ്തത്. തമിഴിലും കന്നഡയിലും ഇംഗ്ലീഷിലും വലിയ വാര്‍ത്തയായി ഇക്കാര്യം.

English summary
Kerala’s Laila-Majnu, Kavya Madhavan-Dileep wedding in various news.
Please Wait while comments are loading...