• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലയാളികള്‍ മാസ്സ് ആണ്... മാസ്‌കിന്റെ കാര്യത്തിലും! റീചാര്‍ജ് ചെയ്യാവുന്ന എന്‍ 95 മാസ്‌കുകള്‍

Google Oneindia Malayalam News

കൊച്ചി/ഹൈദരാബാദ്: എല്ലാവരും എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കേണ്ടതില്ല എന്നാണ് കേന്ദ്ര ആരോഗ്യ വിഭാഗവും ലോകാരോഗ്യ സംഘടനയും എല്ലാം പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് രോഗികളുമായി ഇടപഴകുന്നവരും മാത്രം എന്‍ 95 മാസ്‌കുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

ഇന്ത്യയില്‍ 60 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് കൊവിഡ്; 1039 മരണംഇന്ത്യയില്‍ 60 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് കൊവിഡ്; 1039 മരണം

എന്നാല്‍ സാധാരണക്കാര്‍ പോലും ഇപ്പോള്‍ എന്‍ 95 മാസ്‌കുകള്‍ തന്നെയാണ് പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നത്. ഇതോടെ ആവശ്യത്തിന് എന്‍ 95 മാസ്‌കുകള്‍ കിട്ടാത്ത സാഹചര്യവും ഉണ്ടായിരുന്നു. തുണ് മാസ്‌കുകളെ പോലെ കഴുകി, വീണ്ടും ഉപയോഗിക്കാവുന്നവയല്ല നിലവിലുള്ള എന്‍ 95 മാസ്‌കുകള്‍, അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മലയാളികളുടെ നേതൃത്വത്തിലുള്ള സംഘം. അതിന്റെ വിശദാംശങ്ങള്‍ അറിയാം...

റീ ചാര്‍ജ്ജ് ചെയ്യാം

റീ ചാര്‍ജ്ജ് ചെയ്യാം

'റീ ചാര്‍ജ്ജ്' ചെയ്ത് അഞ്ച് ദിവസം വരെ ഉപയോഗിക്കാവുന്ന മാസ്‌കുകള്‍ കിട്ടിയാല്‍ എങ്ങനെയുണ്ടാകും... അത്തരം എന്‍ 95 മാസ്‌കുകളെ കുറിച്ചാണ് പറയുന്നത്. ഹൈദരാബാദിലെ ടാറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ മലയാളികള്‍ നേതൃത്വം നല്‍കുന്ന സംഘമാണ് 'റീച്ചാര്‍ജ്ജബിള്‍ എന്‍ 95 മാസ്‌കിന്' പിന്നിൽ.

ട്രൈബോ ഇലക്ട്രിസിറ്റി

ട്രൈബോ ഇലക്ട്രിസിറ്റി

ട്രൈബോ ഇലക്ട്രിസിറ്റി ഉപയോഗിച്ചായിരിക്കും ഈ റീ ചാര്‍ജ്ജിങ് നടക്കുക. അതിനായി നാം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതും ഇല്ല. താടിയെല്ലുകളുടെ സ്വാഭാവിക ചലനം തന്നെ മതിയാകും ഈ റീ ചാര്‍ജ്ജിങ്ങിന് എന്നതാണ് പ്രത്യേകത. ഘര്‍ഷണത്തിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെ ആണ് ട്രൈബോ ഇലക്ട്രിസിറ്റി എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ മാസ്‌ക് ധരിച്ചാല്‍ സ്വാഭാവിക റീച്ചാര്‍ജ്ജിങും നടക്കും എന്നര്‍ത്ഥം.

ചുങ്ങിയ ചെലവില്‍

ചുങ്ങിയ ചെലവില്‍

താരതമ്യേന ചുരുങ്ങിയ ചെലവില്‍ ഈ റീ ചാര്‍ജ്ജബിള്‍ എന്‍ 95 മാസ്‌കുകള്‍ ഉണ്ടാക്കാം എന്നാണ് ഇവരുടെ അവകാശവാദം. ഡോ ജി രാജലക്ഷ്മി, പ്രൊഫ ടിഎന്‍ നാരായണന്‍ വിദ്യാര്‍ത്ഥികളായ സ്റ്റെല്‍ബിന്‍ ഫിഗറെസ്, സുദേഷ്ണ പത്രാസ്‌തേ എന്നിവരാണ് മാസ്‌ക് വികസിപ്പിച്ചെടുത്തത്. ഇതില്‍ ടിഎന്‍ നാരായണന്‍ പാലക്കാട് സ്വദേശിയും സ്റ്റെല്‍ബിന്‍ കൊച്ചി സ്വദേശിയും ആണ്.

എന്‍ 95 മാസ്‌കുകളുടെ പ്രശ്‌നം

എന്‍ 95 മാസ്‌കുകളുടെ പ്രശ്‌നം

വൈറസ്സുകളെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും മികച്ചവയാണ് എന്‍ 95 മാസ്‌കുകള്‍. 0.3 മൈക്രോണിന് താഴെ വലിപ്പമുള്ള കണികകള്‍ പോലും ഇവ തടയും. മാസ്‌കിലെ ലയറുകളിലെ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ്ജ് ഉപയോഗിച്ചാണ് ഈ അരിക്കല്‍ നടക്കുന്നത്. എന്നാല്‍ ഉപയോഗിക്കും തോറും ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ്ജ് കുറയുകയും ഒടുവില്‍ സാധാരണ തുണി മാസ്‌കിന്റെ അതേ ഫലം മാത്രം ലഭിക്കുന്ന അവസ്ഥയും ആകും. ഇതാണ് ഇപ്പോള്‍ ഈ പുതിയ മാസ്‌കിലൂടെ പരിഹരിക്കപ്പെടുന്നത്.

cmsvideo
  Kerala wins UN award for 'outstanding contribution' towards prevention | Oneindia Malayalam
  സാനിറ്റൈസ് ചെയ്യണം

  സാനിറ്റൈസ് ചെയ്യണം

  മാസ്‌കിന്റെ അരിക്കല്‍ ശേഷി നിലനിര്‍ത്തുന്നതിനായി പാളികളില്‍ ഒന്നില്‍ ഗ്രഫീന്‍ ഓക്‌സൈഡ് അടിസ്ഥാനമായുള്ള പെയിന്റ് ആണ് ഉപയോഗിക്കുന്നത്. സാനിറ്റൈസ് ചെയ്ത് വേണം ഈ മാസ്‌കും പുനരുപയോഗിക്കാന്‍. എന്തായാലും ഇതിന്റെ വിപണന സാധ്യതകളും അന്വേഷിച്ചുവരികയാണ്.

  കൊവിഡില്‍ വിറച്ച് കേരളം: 27 ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികൾ, കണക്കുകൾ പറയുന്നത്കൊവിഡില്‍ വിറച്ച് കേരളം: 27 ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികൾ, കണക്കുകൾ പറയുന്നത്

  കൊവിഡ് രോഗിയുടെ ദേഹമാസകലം പുഴുവരിച്ച നിലയില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതികൊവിഡ് രോഗിയുടെ ദേഹമാസകലം പുഴുവരിച്ച നിലയില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

  English summary
  Keralites lead team develops rechargeable N 95 masks in TIFR
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X