കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി ഹോക്കി താരം പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന..2 മലയാളികൾക്ക് ദ്രോണാചര്യ

Google Oneindia Malayalam News

ദില്ലി; ഈ വാർഷിക കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ഗോൾ ഗീപ്പറായ മലയാളി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ചു.ശ്രീജേഷിനെ കൂടാതെ ടോക്യോ ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര,സുനിൽ ഛേത്രി, മിതാലി രാജ് ,ലൗലിന ബോർഗോഹെയ്ൻ,രവികുമാർ ദഹിയ,മൻപ്രീത് സിംഗ് തുടങ്ങി 12 പേർക്കും പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്.

hiv-sena-1001-16281

ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. കെ എം ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് മുമ്പ് ഖേല്‍രത്ന പുരസ്‌കാരം നേടിയ മലയാളി താരങ്ങള്‍.അതേസമയം ശ്രീജേഷിനെ കൂടാതെ രണ്ട് ദ്രോണാചാര്യ പുരസ്താകവും ഒരു ധ്യാന്‍ ചന്ദ് പുരസ്‌കാരവും കേരളത്തിന് ലഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ശ്രീജേഷിനോട് ലാലേട്ടന്‍ പറഞ്ഞത് കേള്‍ക്കാം | Oneindia Malayalam

അത്ലറ്റിക് പരിശീലകനായ ടിപി ഔസേപ്, പരിശൂലകൻ പി രാധാകൃഷ്ണൻ എന്നിവരാണ് ദ്രോണാചാര്യക്ക് അർഹരായത്. കായിക രംഗത്തിനു നല്‍കിയ ആജീവനാന്ത സംഭാവനകളുടെ പേരിൽ മുന്‍ ബോക്‌സിങ് താരവും പരിശീലകയുമായി കെ.സി. ലേഖയ്ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരവും ലഭിച്ചു.35 പേർക്ക് അർജുന അവാർഡ് ലഭിച്ചു.ഈ മാസം 13 ന് പുരസ്കാരം സമ്മാനിക്കും.

English summary
Khel Ratna to Malayalee hockey player PR Sreejesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X