കോഴിക്കോട് അമൃതാ സ്കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോയതായി പരാതി...

  • By: Afeef Musthafa
Subscribe to Oneindia Malayalam

കോഴിക്കോട്: നഗരത്തില്‍ നിന്ന് രണ്ട് എല്‍ കെ ജി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോയതായി പരാതി. ഡിസംബര്‍ 1 വ്യാഴാഴ്ചയാണ് കോഴിക്കോട് കോയ റോഡിലെ അമൃത സ്‌കൂളിലെ രണ്ട് എല്‍ കെ ജി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോയതായി പരാതി ലഭിച്ചത്. സ്‌കൂള്‍ അധികൃതരാണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്.

ഡിസംബര്‍ ഒന്ന് ഉച്ചയ്ക്ക് ശേഷമാണ് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. വാനിലെത്തിയ സംഘമാണ് രണ്ടു വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോയതെന്നാണ് നടക്കാവിന് പോലീസിന് ലഭിച്ച പരാതിയിലുള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

kidnap

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തിരൂരിലെ സ്‌കൂളിലെ മൂന്നു വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായും പരാതി ഉയര്‍ന്നിരുന്നു.

കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന പരാതിയും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

English summary
Kidnapping complaint Received in Nadakavu police station.
Please Wait while comments are loading...