കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവീന സാങ്കേതിക വിദ്യയില്‍ 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം; സാങ്കേതിക സഹായവുമായി കിഫ്ബിയും

Google Oneindia Malayalam News

തിരുവനന്തപുരം: കേരള വികസന ചരിത്രത്തില്‍ നാഴികല്ലാവുന്ന പത്തു പ്രധാന മേൽപ്പാലങ്ങളുടെ നിർമാണം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിവേഗം പൂർത്തിയാക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. 6 ജില്ലകളിലെ ഈ പത്ത് മേൽപ്പാലങ്ങളുടേയും നിർമ്മാണത്തിന് ഒറ്റ ടെൻഡർ വിളിക്കാൻ അനുമതി നൽകി. സംസ്ഥാന സർക്കാരിനു വേണ്ടി മുപ്പത്തിയെട്ടാം കി ഫ്ബി ബോർഡ് യോഗമാണ് ടെന്‍ഡര്‍ വിളിക്കാനുള്ള അനുമതി നല്‍കിയത്.

സംസ്ഥാനത്തെ പ്രധാന റെയിൽവേ മേൽപ്പാലങ്ങളാവുന്ന ഇവയുടെ നിർമാണം 6 മുതൽ 8 മാസത്തിനുള്ളിൽ തീർക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവീനമായ സ്റ്റീൽ കോംപസിറ്റ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുക. പരമ്പരാഗത കോൺക്രീറ്റ് നിർമാണ രീതിയേക്കാൾ വളരെ കുറഞ്ഞ സമയം കൊണ്ട് കാര്യക്ഷമമായി നിർമാണം പൂർത്തിയാക്കാൻ കഴിയും എന്നതാണ് സ്റ്റീൽ കോംപസിറ്റ് സാങ്കേതിക വിദ്യയെ വ്യത്യസ്തമാക്കുന്നത്.

 kifbi-1

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷ(RBDCK)നാണ് പദ്ധതിയുടെ എസ്പി വി. മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയാക്കുക ഡിസൈൻ ,ബിൽഡ്, ട്രാൻസ്ഫർ (DBT)രീതിയിലാണ് . കരാറുകാരൻ സമർപ്പിക്കുന്ന രൂപകൽപ്പന ഐഐടി അടക്കമുള്ള വിദഗ്ധ സ്ഥാപനങ്ങളുടെ പരിശോധനയ്ക്ക് ശേഷമാകും നിർമാണഘട്ടത്തിലേക്ക് പോവുകയെന്ന് കിഫ്ബി അറിയിച്ചു. ആവശ്യമെങ്കിൽ കിഫ്ബിയുടെ ടെക്നിക്കൽ റിസോഴ്സ് സെൻറും സാങ്കേതിക സഹായം നൽകും.

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായകമായ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം ഏറെ കാലതാമസം എടുത്തായിരുന്നു പൂര്‍ത്തികരിച്ചിരുന്നത്. പരമ്പരാഗത രീതികൾ കൊണ്ടാണ് നിര്‍മ്മാണം ഇത്രത്തോളം വൈകുന്നത് എന്നാണ് വിലയിരുത്തുന്നത്.
. നിർമാണ സമയത്തെ ഗതാഗത തടസം, സമീപത്തെ ജനജീവിതത്തിലുള്ള ആഘാതം തുടങ്ങിയവയെല്ലാം പുതിയ നിർമാണ രീതിയിൽ ഗണ്യമായി കുറയ്ക്കാൻ കഴിയും.റിക്കോർഡ് വേഗത്തിൽ നിർമാണം പൂർത്തീകരിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്

പദ്ധയില്‍ ഉള്‍പ്പെടുന്ന 10 മേല്‍പ്പാലങ്ങള്‍ ഇവയാണ്

  1. ചിറയിൻകീഴ് (തിരുവനന്തപുരം)
  2. ഇരവിപുരം (കൊല്ലം)
  3. മാളിയേക്കൽ (കൊല്ലം)
  4. ചിറങ്ങര (തൃശൂർ)
  5. ഗുരുവായൂർ (തൃശൂർ)
  6. അകത്തേക്കര (പാലക്കാട്)
  7. വാടാനംകുറിശി (പാലക്കാട്)
  8. താനൂർ - തെയ്യാല (മലപ്പുറം)
  9. ചേളാരി - ചെട്ടിപ്പാടി (മലപ്പുറം)
  10. കൊടുവള്ളി (കണ്ണൂർ)

 കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

English summary
KIIFB to provide latest technology support to build 10 railway over-bridges in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X