കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കിഫ്ബിയിൽ ഓഡിറ്റ് ഉണ്ട് എന്നു സമ്മതിച്ചതിൽ സന്തോഷം', വാർത്ത തള്ളി കിഫ്ബി

Google Oneindia Malayalam News

തിരുവനന്തപുരം: സിഎജിയുടെ സ്‌പെഷൽ ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിക്കെതിരെ രൂക്ഷ വിമർശനം ഉണ്ടെന്നുളള മനോരമ വാർത്ത തള്ളി കിഫ്ബി തന്നെ രംഗത്ത്. മനോരമയുടെ സ്പെഷ്യൽ ഓഡിറ്റ് വാർത്ത തെറ്റാണ് എന്നാണ് കിഫ്ബി വ്യക്തമാക്കുന്നത്. സ്‌പെഷൽ ഓഡിറ്റ് റിപ്പോർട്ട് ഇതുവരെ സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടില്ലെന്നും ഓഡിറ്റില്ലാത്ത സ്ഥാപനമാണ് കിഫ്ബി എന്ന് വരുത്തി തീർക്കാനുളള ശ്രമങ്ങൾക്കിടെ ഓഡിറ്റ് ഉണ്ടെന്ന് സമ്മതിച്ചതിൽ സന്തോഷമുണ്ടെന്നും കിഫ്ബി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിൽ പറയുന്നു.

 മയിൽ വിവാദത്തിൽ വമ്പൻ ട്വിസ്റ്റുമായി ഫിറോസ് ചുട്ടിപ്പാറ; വീഡിയോ വൻ ഹിറ്റ് മയിൽ വിവാദത്തിൽ വമ്പൻ ട്വിസ്റ്റുമായി ഫിറോസ് ചുട്ടിപ്പാറ; വീഡിയോ വൻ ഹിറ്റ്

'കിഫ്ബിക്ക് സിഎജിയുടെ സ്‌പെഷൽ അടി' എന്ന തലക്കെട്ടിൽ മനോരമ ദിനപ്പത്രത്തിൽ വന്ന വാർത്തയോടുള്ള പ്രതികരണമാണ് ഈ കുറിപ്പ്. സിഎജിയുടെ സ്‌പെഷൽ ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിക്കെതിരെ രൂക്ഷ വിമർശനം ഉണ്ടെന്നും ഈ റിപ്പോർട്ട് സർക്കാർ രഹസ്യമാക്കി വച്ചിരിക്കുകയാണ് എന്നുമാണ് വാർത്തയുടെ സാരാംശം. ഓഡിറ്റില്ലാത്ത സ്ഥാപനമാണ് കിഫ്ബി എന്നു വരുത്തിത്തീർക്കാനാണല്ലോ കഴിഞ്ഞ കുറേ വർഷങ്ങളായി പല കോണുകളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ശ്രമം. അതിനു വിരുദ്ധമായി കിഫ്ബിയിൽ ഓഡിറ്റ് ഉണ്ട് എന്നു സമ്മതിച്ചതിൽ സന്തോഷം.

66

ഏതായാലും വാർത്തയിൽ പറയുന്നത് കഴിഞ്ഞ വർഷം കിഫ്ബിയിൽ നടന്ന സിഎജിയുടെ ലോക്കൽ ഓഡിറ്റിനെ കുറിച്ച് ആണ്. അതിന്റെ പ്രക്രിയ ഇപ്പോഴും തുടരുകയുമാണ്. അല്ലാതെ വാർത്തയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നതു പോലെ ഒരു സ്‌പെഷൽ ഓഡിറ്റ് റിപ്പോർട്ട് സർക്കാരിൽ ഇന്നീ തീയതി വരെ സമർപ്പിക്കപ്പെട്ടിട്ടില്ല. അങ്ങനെ ഗവൺമെന്റിൽ സമർപ്പിക്കപ്പെടാത്ത ഒരു റിപ്പോർട്ടിനെ കുറിച്ച് വിവരാവകാശ രേഖ വഴി എങ്ങനെ വിവരം ലഭിച്ചു എന്നു വ്യക്തമാക്കേണ്ടത് വാർത്ത നൽകിയ മാധ്യമം തന്നെയാണ്.

ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ

സിഎജിയുടെ പ്രത്യേക താൽപര്യപ്രകാരം 2019ലാണ് ഇത്തരത്തിൽ ഒരു ലോക്കൽ ഓഡിറ്റ് ആവശ്യമുണ്ട് എന്ന കമ്മ്യൂണിക്കേഷൻ കിഫ്ബിക്ക് ലഭിക്കുന്നത്. പിന്നീട് 2020ൽ കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ സമയത്ത് നടന്ന ഈ പരിശോധനയ്ക്ക് എല്ലാ സൗകര്യവും കിഫ്ബി ചെയ്തുകൊടുത്തിരുന്നു. ധനസമാഹരണം,വിനിയോഗം എന്നിങ്ങനെ കിഫ്ബിയിലെ എല്ലാ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട ഫയലുകളിലേക്കും സിഎജിയ്ക്ക് ആക്‌സസ് നൽകിയിരുന്നു. അവരുടെ പരിശോധനകൾ ഏറ്റവും സുഗമമായി നടന്നു എന്നുറപ്പ് വരുത്തുകയും ചെയ്തിരുന്നു. ഈ പരിശോധനകളെ തുടർന്ന് ചില നിരീക്ഷണങ്ങൾ കിഫ്ബിക്ക് സിഎജി നൽകിയിരുന്നു. പല ഘട്ടങ്ങളിലായി ഓഡിറ്റ് പീരിഡിൽ നൽകിയ 76 പ്രാഥമിക നിരീക്ഷണങ്ങൾക്ക് കിഫ്ബി വിശദമായ മറുപടിയും നൽകിയിരുന്നു. ഇതേത്തുടർന്ന് ഈ എഴുപത്താറ് നിരീക്ഷണങ്ങൾ 25 ആയി ചുരുങ്ങിയിരുന്നു. ഇതിനും കിഫ്ബി വിശദീകരണം നൽകിയിട്ടുണ്ട്. ഇതിന്റെ പരിശോധന സിഎജി നടത്തുകയാണ് എന്നാണ് ഏറ്റവും ഒടുവിലായി കിട്ടുന്ന വിവരം.

ഈ നിരീക്ഷണങ്ങൾ അല്ലാതെ പൂർണരൂപത്തിലുള്ള ഒരു റിപ്പോർട്ടും കിഫ്ബിക്കോ സർക്കാരിലോ ലോക്കൽ ഓഡിറ്റുമായി ബന്ധപ്പെട്ട് സിഎജി നൽകിയിട്ടില്ല. അങ്ങനെയൊരു രേഖയും എവിടെയും രഹസ്യമാക്കിവച്ചിട്ടുമില്ല.ഇപ്പോൾ വന്ന വാർത്തയെ തുടർന്ന് സർക്കാരും സിഎജിയും തമ്മിൽ നടന്ന ആശയവിനിമയത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നെ ഈ ലോക്കൽ ഓഡിറ്റ് ഒരു രഹസ്യ സംഭവമായിരുന്നില്ല എന്നും മനസിലാക്കണം. കിഫ്ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പലതവണ ഈ പരിശോധന സംബന്ധമായ വിവരങ്ങൾ പൊതുമണ്ഡലത്തിൽ പങ്കുവച്ചിട്ടുള്ളതാണ്. ഇത്രമാത്രം സുതാര്യമായ ഒരു സംവിധാനത്തെക്കുറിച്ച് വായനക്കാർക്കിടയിൽ അങ്ങേയറ്റം തെറ്റിദ്ധാരണജനകവും വളച്ചൊടിച്ചതുമായി വാർത്തകൾ നൽകുന്നത് നിർഭാഗ്യകരമാണ്. വാർത്ത പിൻവലിച്ച് മാധ്യമം തിരുത്തുനൽകണം എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്.

ചേർത്തുപറയേണ്ട മറ്റൊരു കാര്യം ഇത്തരം വസ്തുതാവിരുദ്ധമായ വാർത്തകൾ ഈ സംസ്ഥാനത്തിന്റെ വികസനപ്രക്രിയയെ ഏത്ര ഗുരുതരമായി ബാധിക്കും എന്ന തിരിച്ചറിവ് വാർത്തകൾ നൽകുന്നവർക്ക് ഉണ്ടാകണം. ദേശീയ - അന്തർ ദേശീയ വിപണികളിൽ അങ്ങേയറ്റം സ്വീകാര്യത നേടി കിഫ്ബി മുന്നോട്ട് പോകുന്ന സമയമാണിത്. ധനകാര്യസ്ഥാപനങ്ങൾ ഈ വിശ്വാസ്യത മൂലം കിഫ്ബിക്ക് ഫണ്ട് നൽകാനായി സ്വമേധയാ മുന്നോട്ട് വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ കോവിഡ് പ്രതിസന്ധിക്കിടയിൽ പോലും സ്ഥിരതയാർന്ന റേറ്റിങ് ആണ് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ കിഫ്ബിക്ക് നൽകുന്നത്. പോസിറ്റിവായ ഈ സാഹചര്യം അട്ടിമറിച്ച് സംസ്ഥാനത്തിന്റെ വികസനപ്രക്രിയ തുരങ്കം വയ്ക്കപ്പെടുകയാകും ഇത്തരം വാർത്തകൾ കൊണ്ടു സംഭവിക്കുക എന്നതു മാത്രം ചൂണ്ടിക്കാട്ടട്ടെ''.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
KIIFbi denies reports of special audit reports against KIIFBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X