കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവു നായ ആക്രമണം; മനേക ഗാന്ധിക്കെതിരെ കെ സുരേന്ദ്രന്‍

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: തെരുവു നായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെ അഭിപ്രായത്തിനെതിരെ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. നായ സ്‌നേഹിയെന്ന നിലയില്‍ മാത്രം മനേകയുടെ അഭിപ്രായത്തെ കണ്ടാല്‍ മതി. അതുകേട്ട് സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍നിന്ന് പിന്‍മാറരുതെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പല ഭാഗത്തും തെരുവു നായ്ക്കളുടെ ആക്രമണം വര്‍ധിച്ചതിനെ തുടര്‍ന്ന് ആക്രമണകാരികളായ നായകളെ കൊല്ലാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ ഇടപെടല്‍. നായ്ക്കളെ കൊല്ലരുതെന്നും അവയെ വന്ധ്യംകരിക്കാന്‍ മാത്രമേ പാടുളളൂയെന്നുമാണ് മനേക ഗാന്ധിയുടെ അഭിപ്രായം.

ksurendran

അതിനിടെ, തെരുവു നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. തെരുവു നായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് നിയമ തടസങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ അഭിപ്രായ സമവായത്തിനായി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിനു പൂര്‍ണപിന്തുണ നല്‍കും. എന്നാല്‍, സര്‍ക്കാര്‍ നടപടികള്‍ സാങ്കേതികത്വത്തിന്റെ പേരില്‍ നീണ്ടുപോകുന്നതു ജനങ്ങളുടെ ജീവിതത്തെ ബാധിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

English summary
Killing stray dogs; K Surendran against Maneka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X