കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ വിഎസിന് പങ്കെന്ന്
ആലപ്പുഴ: ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ വിഎസ് അച്യുതാനന്ദനും പങ്കുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്ന് സിപിഎം നേതാവ് ടികെ പളനി. വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ടികെ പളനി ഉന്നയിച്ചത്.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ ഒറ്റുകാരാണെന്ന് വിഎസ് അച്യുതാനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാരാരിക്കുളത്ത് തന്നെ 1996 ല്‍ തോല്‍പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ടികെ പളനിയെപോലുള്ളവരാണ് സ്മാരകം തകര്‍ത്തതെന്നും വിഎസ് ആരോപിച്ചിരുന്നു.

ഇതോടെയാണ് പരസ്യ പ്രതികരണവുമായി ടികെ പളനി ഏഷ്യാനെറ്റ് ന്യൂസില്‍ എത്തിയത്. മാരാരിക്കുളത്ത് വിഎസ് തോല്‍ക്കാന്‍ കാരണം അദ്ദേഹത്തിന്റെ നാവിന്റെ കുഴപ്പമാണെന്നും പളനി ആരോപിച്ചു. വിഎസ് തനിക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കുമെന്നും പളനി വ്യക്തമാക്കിയിട്ടുണ്ട്.
സ്മാരകം തകര്‍ത്ത സംഭവത്തില്‍ വിഎസിന്റെ പങ്കും ക്രൈ ബ്രാഞ്ച് അന്വേഷിക്കണമെന്ന് പളനി ആവശ്യപ്പെട്ടു. വിഎസിന്റെ ഗ്രൂപ്പ് നീക്കങ്ങള്‍ ചെറുത്തതിനാലാണ് തന്നോട് ശത്രുതയെന്നാണ് പളനി പറയുന്നത്. വിഎസിനെ മാരാരിക്കുളത്ത് ഒറ്റിക്കൊടുത്തതാരാണെന്ന് വെളിപ്പെടുത്തണമെന്നും പളനി ആവശ്യപ്പെടുന്നു.
സിപിഎമ്മിന്റെ ഇത്തവണത്തെ സംസ്ഥാന സമ്മേളനം ഇത്തവണ ആലപ്പുഴയിലാണ് നടക്കുന്നത്. അതിനുമപ്പുറം സംസ്ഥാനത്ത് ഏറ്റവും അധികം വിഭാഗീയത നിലനില്‍ക്കുന്ന ജില്ല കൂടിയാണ് ആലപ്പുഴ.












Click it and Unblock the Notifications