കിറ്റ് വിതരണം താല്‍ക്കാലികമായി നിര്‍ത്തുന്നു; ആവശ്യം വന്നാല്‍ വിതരണം ചെയ്യും: ഭക്ഷ്യ മന്ത്രി
കോഴിക്കോട്: കോവിഡ് കുറഞ്ഞതിനാല്‍ ഭക്ഷ്യകിറ്റ് വിതരണം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഭക്ഷ്യ കിറ്റി എന്നേന്നേക്കുമായി നിര്‍ത്തുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ആവശ്യ സമയങ്ങളില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണം സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത് താല്‍ക്കാലികമായി മാത്രമാണ് നിര്‍ത്തുന്നതെന്നാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്.

അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിലും കിറ്റ് വിതരണം തുടരേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ മാസം കിറ്റ് നല്‍കില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചതിനാലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലും ഇനിയും കിറ്റ് നല്‍കുന്നത് ബുദ്ധിമുട്ടാകുമെന്നാണ് സംസ്ഥാന ധനകാര്യ വകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചത്. ഇക്കാരണത്താലാണ് സംസ്ഥാനത്ത് കിറ്റ് വിതരണം അവസാനിപ്പിക്കുന്നത്.

ആളുകള്‍ക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നല്‍കിയതെന്നും ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ടെന്നും വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ലയെന്നും ഇതായിരുന്നു ഭക്ഷ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നത്. ഇത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും, വന്‍ ചര്‍ച്ചയാകുകയും ചെയ്ത സാഹചര്യത്തിലാണ് തിരുത്തലുമായി ഭക്ഷ്യ വകുപ്പ് മന്ത്രി രംഗത്തെത്തിയത്. കോവിഡ് വ്യാപനം തുടരുന്നതിനാല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കെങ്കിലും ഭക്ഷ്യക്കിറ്റ് നല്‍കണമെന്ന് ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇനിയും കിറ്റ് വിതരണം തുടരാനാവില്ലെന്ന് ഓണക്കാലത്തു തന്നെ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഓണക്കിറ്റിന് പണം അനുവദിക്കുന്ന ഫയലില്‍ രേഖപ്പെടുത്തിയിരുന്നു.

ഇനി ഇക്കാര്യം മന്ത്രിസഭ പരിഗണിക്കാനും സാധ്യതയില്ലെന്നാണ് അറിയുന്നത്. എല്ലാകാലവും ഭക്ഷ്യക്കിറ്റ് വിതരണം തുടരാനാവില്ലെന്ന് നേരത്തേതന്നെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു കിറ്റ് നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് പ്രതിപക്ഷമടക്കം രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് ഭക്ഷ്യമന്ത്രി നിലപാട് തിരുത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 2020 ഏപ്രില്‍ മുതലാണ് സംസ്ഥാനത്ത് കിറ്റ് വിതരണം ആരംഭിച്ചത്.

കോവിഡ് മൂലം ജോലി നഷ്ടമായവര്‍ക്കും വരുമാനമില്ലാത്തവര്‍ക്കും ഏറെ ആശ്വാസമായിരുന്നു സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി നല്‍കിയിരുന്ന ഈ കിറ്റുകള്‍. സാര്‍വത്രിക ഭക്ഷ്യക്കിറ്റ് വിതരണം വലിയ ശ്രദ്ധ നേടി. ഉയര്‍ന്ന വരുമാനക്കാര്‍ ഉള്‍പ്പെടെ കിറ്റ് വാങ്ങിയിരുന്നു. തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാറിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് കിറ്റ് വിതരണം സഹായിക്കുകയും ചെയ്തു. അന്നുമുതല്‍ ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്. മാസം ശരാശരി 350-400 കോടി രൂപയാണ് കിറ്റിന് ചിലവ്. ഏകദേശം 11 കോടി കിറ്റുകളാണ് വിതരണം ചെയ്തത്. ഇതിന് 5200 കോടി രൂപയും ചെലവിട്ടു.
Recommended Video

കിറ്റ് വിതരണം സര്‍ക്കാര്‍ നിര്‍ത്തളാക്കുന്നുവെന്നറിഞ്ഞതോടെ പ്രതിപക്ഷം രൂക്ഷമായി പ്രതികരിച്ചിരുന്നു
കിറ്റ് വിതരണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായിരുന്നെന്ന് തെളിഞ്ഞുവെന്ന് വി.ഡി സതീശന്‍ പറഞ്ഞുവെന്ന് ട്വന്റി ഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നില മെച്ചപ്പെട്ടതിനാലാണ് തീരുമാനമെന്ന് പറയുന്നു. ആരുടെ നിലയാണ് മെച്ചപ്പെട്ടതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുതല്‍ ഇല്ലാതായോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അനുകമ്പയും കരുതലുമാണ് ഭക്ഷ്യകിറ്റിന് ആധാരമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയത്. വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് വിതരണം തുടരാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
റേഷന്‍കട വഴിയുള്ള കിറ്റ് മഹാമാരിക്കാലത്ത് കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. 2020 ഏപ്രിലിലാണ് കിറ്റ് വിതരണം തുടങ്ങിയത്. ഇടയ്ക്ക് രണ്ട് മാസം വിതരണത്തില്‍ പ്രശ്‌നമുണ്ടായെങ്കിലും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ കിറ്റ് നല്‍കിയിരുന്നു.












Click it and Unblock the Notifications