കടല്‍ കടന്ന് കിറ്റക്‌സിന് വിളി; ഗള്‍ഫിലേക്ക് പോകുമോ കോടികളുടെ പദ്ധതി, സാബു ജേക്കബ് പ്രതികരിക്കുന്നു
കൊച്ചി: ഉദ്യോഗസ്ഥരുടെ പരിശോധനയും പീഡനവും സഹിക്കാന്‍ വയ്യെന്ന് ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്ന് ഒഴിവാക്കിയ 3500 കോടിയുടെ കിറ്റക്‌സിന്റെ പദ്ധതിക്ക് ഗള്‍ഫില്‍ നിന്ന് വിളി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണം ലഭിച്ചുവെന്ന് നേരത്തെ കിറ്റക്‌സ് എംഡി സാബു എം ജേക്കബ് പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല, മൂന്ന് രാജ്യങ്ങളില്‍ നിന്ന് വിളി വന്നുവെന്നാണ് സാബു ഇപ്പോള്‍ പറയുന്നത്. യുഎഇ, ഒമാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് വിളി വന്നതെന്ന് അദ്ദേഹം പറയുന്നു.

ടാസ്‌ക് രഹിത ഫ്രീ സോണുകളില്‍ യൂണിറ്റ് തുടങ്ങണമെന്നാണ് യുഎഇയും ഒമാനും ആവശ്യപ്പെട്ടതത്രെ. ബംഗ്ലാദേശില്‍ നിന്ന് വിളിച്ചവരും ഒട്ടേറെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തുവെന്ന് സാബു പറയുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നല്ല ഓഫറുകള്‍ വന്ന സാഹചര്യത്തില്‍ വിദേശത്തേക്ക് പോകാന്‍ താല്‍പ്പര്യമില്ലെന്ന് സാബു പറഞ്ഞു.
തെലങ്കാനയില്‍ നിന്ന് കിറ്റക്‌സിന് ക്ഷണം വന്നിരുന്നു. തെലങ്കാന സര്‍ക്കാരുമായി കിറ്റക്‌സ് അധികൃതര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. കകാതിയ പാര്‍ക്കില്‍ കിറ്റക്‌സ് യൂണിറ്റ് തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, മധ്യപ്രദേശില്‍ നിന്നുള്ള സംഘം കിറ്റക്‌സ് സന്ദര്‍ശിക്കുകയും സാബുവുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
മധ്യപ്രദേശ് വ്യവസായ കോര്‍പറേഷന്‍ എംഡി ജോണ്‍ കിങ്സ്ലി, മാനേജര്‍ ഹിമാന്‍ഷു ശര്‍മ, വൈസ് പ്രസിഡന്റ് അനീഷ് പഡേരിയ, ഡെപ്യൂട്ടി സെക്രട്ടറി അനുകാഗ് വര്‍മ എന്നിവരാണ് കിറ്റക്‌സില്‍ വന്നതത്രെ. പ്രാഥമിക ചര്‍ച്ചയാണ് നടത്തിയത്. അവരുടെ ഓഫറുകള്‍ ചൊവ്വാഴ്ച്ചക്കകം അറിയിക്കുമെന്നാണ് വിവരം. അതേസമയം, മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാര്‍ സാബുവുമായി ഓണ്‍ലൈന്‍ മീറ്റിങ് നടത്തി. 80 ശതമാനം കാപിറ്റല്‍ സബ്‌സിഡി അവര്‍ വാഗ്ദാനം ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘം അടുത്താഴ്ച കിറ്റക്‌സിലെത്തുമെന്നും സാബു അറിയിച്ചു.












Click it and Unblock the Notifications