യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം; സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ല: കെബി മോഹന്‍കുമാര്‍

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ടു സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ലെന്നു ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്. ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് യേശുദാസ് ഇതുവരേയും ഔദ്യോഗികമായി ദേവസ്വം ഭരണസമിതിയെ സമീപിച്ചിട്ടില്ല. ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കണമെന്നു ദേവസ്വം ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ദേവസ്വം ഭരണസമിതി ശ്രമിക്കില്ലെന്നും ദേവസ്വം ചെയര്‍മാന്‍ മോഹന്‍ദാസ് പറഞ്ഞു.

 yesudas

ക്ഷേത്ര പ്രവേശന വിളംബരത്തില്‍ എല്ലാ ഹിന്ദുകള്‍ക്കും എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നാണു തന്ത്രിയുടെ നിലപാട്. അഹിന്ദുകള്‍ക്ക് ക്ഷേത്ര പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ടു നിയമഭേദഗതി വരുത്തേണ്ടതു സര്‍ക്കാരാണെന്നും ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയില്‍ ആദ്യമായി ഗുരുവായൂര്‍ ദേവസ്വം പവലിയന്‍ ഒരുക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു. പവലിയന്റെ ഉദ്ഘാടനം നാളെ മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍, ദേവസ്വം ഭരണ സമിതി അംഗങ്ങളായ പി. ഗോപിനാഥന്‍, എം. വിജയന്‍, പബ്ലിക്കേഷന്‍ മാനേജര്‍ പ്രമോദ് കളരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kj yesudas guruvayur issue; yesudas didnt approach us says devaswome board chairman

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്