കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെകെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി, തുഷാർ വെള്ളാപ്പള്ളിയും പ്രതിപ്പട്ടികയിൽ

Google Oneindia Malayalam News

ആലപ്പുഴ: കെകെ മഹേശന്റെ മരണത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി. 2020 ജൂണിലാണ് കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായ കെകെ മഹേശനെ ഓഫീസിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനേജര്‍ കെഎല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രതികള്‍ക്ക് മേല്‍ ഗൂഢാലോചന, ആത്മഹത്യാ പ്രേരണ അടക്കമുളള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തനിക്കെതിരെ ഒരു തെളിവും കണ്ടെത്താത്ത കേസിലാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്റെ ബലത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് എന്ന് വെള്ളാപ്പളളി നടേശന്‍ പ്രതികരിച്ചു. ആത്മഹത്യയെന്ന് കണ്ടെത്തി റഫര്‍ ചെയ്ത കേസാണ് ഇത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ തനിക്കെതിരെ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും വെള്ളാപ്പളളി നടേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡോ. റോബിന് ചരിത്ര നേട്ടം; സിനിമാ താരങ്ങള്‍ക്ക് പോലും സാധിച്ചിട്ടില്ല... ഡോക്ടര്‍ മച്ചാന്‍ പൊളിയാണ്ഡോ. റോബിന് ചരിത്ര നേട്ടം; സിനിമാ താരങ്ങള്‍ക്ക് പോലും സാധിച്ചിട്ടില്ല... ഡോക്ടര്‍ മച്ചാന്‍ പൊളിയാണ്

vellappally

''മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് പോലീസിന് പിടി കൊടുക്കാന്‍ വയ്യെന്നും അതിനാല്‍ വിട പറയുന്നു എന്നുമാണ്. മാവേലിക്കരയില്‍ കാണിച്ച സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ഇദ്ദേഹം ചെയ്ത തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു''. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമായപ്പോള്‍ നിലനില്‍പ്പില്ലാതെ വന്നതാണെന്നും വെളളാപ്പളളി പറഞ്ഞു. നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ മഹേശന്‍ നടത്തിയിട്ടുണ്ടെന്നും വെള്ളാപ്പളളി നടേശന്‍ ആരോപിച്ചു.

Vastu Tips: അങ്ങനെ എല്ലായിടത്തും കണ്ണാടി വെക്കാന്‍ പറ്റില്ല: സ്ഥാനം തെറ്റിയാല്‍ വന്‍ ദോഷം

''മഹേശനെ വളര്‍ത്തിക്കൊണ്ട് വന്നത് താനാണ്. കുറ്റങ്ങളെല്ലാം തെളിഞ്ഞ് വന്നപ്പോള്‍ സ്വയം ആത്മഹത്യ ചെയ്തുവെങ്കില്‍ അത് തന്റെ തലയില്‍ എന്തിനാണ് വെയ്ക്കുന്നത്'' എന്നും വെള്ളാപ്പള്ളി ചോദിച്ചു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് നിലവില്‍ വെള്ളാപ്പളളിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കെകെ മഹേശന്റെ കുടുംബമാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വിവാദമായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കെകെ മഹേശന്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. ഇത് വെള്ളാപ്പള്ളിയും തുഷാറും അടക്കമുളളവര്‍ ആസൂത്രിതമായി ചെയ്തതാണ് എന്നാണ് എഫ്‌ഐആര്‍. ഇത് മൂലമുളള മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് മഹേശന്‍ ആത്മഹത്യ ചെയ്തത് എന്ന് കുടുംബം ആരോപിക്കുന്നു.

English summary
KK Mahesan Death: SNDP leader Vellappally Natesan prime accused in the FIR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X