കെകെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളിയെ പ്രതിചേര്‍ക്കാന്‍ ആകില്ലെന്ന് പൊലീസ്
ആലപ്പുഴ: എസ്‌എന്‍ഡിപി യോഗം കണിച്ചിക്കുളങ്ങര യൂണിയന്‍ സെക്രട്ടറി കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എസ്‌എന്‍ഡിപി യോഗം സംസ്ഥാന സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതി ചേര്‍ക്കാനാകില്ലെന്ന് പൊലീസ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
പുതിയ എഫ്‌ഐആര്‍ ചെയ്യുന്നതില്‍ തടസമുണ്ടെന്ന പൊലിസിന്റെ വാദം കോടതി അംഗീകരിച്ചു. മഹേശന്റെ ഭാര്യ ഉഷാ ദേവി നല്‍കിയ ഹര്‍ജിയിലെ ആത്മഹത്യാ പ്രേരണയും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങള്‍ പ്രത്യേക സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതി ചേര്‍ക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാറിനേയും വെള്ളാപ്പള്ളിയുടെ സഹായി അശോകനേയും കൂട്ടുപ്രതികളാക്കണമെന്നും കോടതി ഉത്തരവ് . മഹേശന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ആത്മഹത്യാപ്രേരണ കേസില്‍ വെള്ളാപ്പള്ളി നടേശനേയും അദ്ദേഹത്തിന്റെ മാനേജര്‍ കെഎല്‍ അശോകനേയും നേരത്തെ ചോദ്യം ചെയ്‌തിരുന്നു. മഹേശന്റെ ആതേമഹത്യാ കുറുപ്പില്‍ വെള്ളാപ്പള്ളിയുടേയും അശോകന്റെയും പേരുണ്ട്.
കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച്ച ദില്ലിയിലെത്തും; പ്രതീക്ഷയോടെ രാജ്യം
അഭയ കേസില്‍ നിര്‍ണായകമായി ശാസ്ത്രീയ തെളിവുകള്‍;ഹൈമനോ പ്ലാസ്റ്റിക് സര്‍ജറിയും നാര്‍ക്കോ അനാലിസിസും
ജമ്മുകാശ്മീര്‍ ഡിഡിസി തിരഞ്ഞെടുപ്പ് ഫലം; ബിജെപിക്കു മുന്നേറ്റം; ഒപ്പത്തിനൊപ്പം ഗുപ്താര്‍ സഖ്യം