പിണറായിയുടെ പേര് പറഞ്ഞ് രമയുടെ മൊഴി
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധഗൂഢാലോചന കേസില്‍ കെകെ രമ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് രമ മൊഴി നല്‍കിയിരിക്കുന്നത്.
ടിപിയെ കൊന്നതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനും കോഴിക്കോട് ജില്ലാ കമ്മിറ്റിക്കും പങ്കുണ്ടെന്നാണ് രമ ആരോപിച്ചത്. പിണറായി വിജയനെ കൂടാതെ എളമരം കരീം, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവരുടെ പേരുകളും മൊഴിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ടിപി ചന്ദ്രശേഖരനോടുള്ള സിപിഎമ്മിന്റെ പക വ്യക്തമാക്കുന്ന പല പഴയ രേഖകളും രമ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ പഴയ പ്രസംഗങ്ങളും പ്രസ്താവനകളും ഉണ്ട്.
ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഉന്നത ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെകെ രമയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരമിരുന്നിരുന്നു. എന്നാല്‍ പെട്ടെന്ന് സിബിഐ അന്വേഷണം പ്രഖ്യാപിക്കാനാവില്ല എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സിബിഐ അന്വേഷണം തത്വത്തില്‍ അംഗീകരിച്ച സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യക സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
എഡിജിപി ശങ്കര്‍ റെഡ്ഡിയാണ് അന്വേഷണ സംഘത്തിന്റെ തലവന്‍. വടകര റൂറല്‍ എസ്പി ഓഫീസലേക്ക് വിളിപ്പിച്ചാണ് രമയുടെ മൊഴി എടുത്തത്.












Click it and Unblock the Notifications