കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ നിരാഹരം തുടങ്ങി; വിഎസ് എത്തുമോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ടിപി വധത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി. അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് രമ അറിയിച്ചു.

ഫെബ്രുവരി 3 തിങ്കളാഴ്ച രാവിലെ 11 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പ്രകടനമായാണ് രമ സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയത്. വടകരയില്‍ നിന്ന് നൂറോളം ആര്‍എംപി പ്രവര്‍ത്തകര്‍ രമക്കൊപ്പം എത്തിയിരുന്നു.

Rama Strike

രമക്ക് പിന്തുണയുമായി പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആയ സാറ ജോസഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ എന്നിവര്‍ സമരപ്പന്തലില്‍ എത്തി. സംസ്ഥാനമന്ത്രിമാരും രമയെ സമര പന്തലില്‍ എത്തി സന്ദര്‍ശിക്കുമെന്നാണ് വിവരം.

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയോട് ഇടഞ്ഞ് നിന്ന വിഎസ് അച്യുതാനന്ദന്‍ രമക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ സമരപ്പന്തലില്‍ എത്തുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ടിപിവധത്തില്‍ ഗൂഢാലോചന തെളിയിക്കാന്‍ സിബിഐ അന്വേഷണം വേണം എന്ന രമയുടെ ആവശ്യം ന്യായമാണെന്ന് നേരത്തെ വിഎസ് പറഞ്ഞിരുന്നു.

രമയെ നിരാഹാര സമരത്തിലേക്ക് തള്ളിവിടാനുള്ള സാഹചര്യം സ്ഥാന സര്‍ക്കര്‍ ഉണ്ടാക്കരുതായിരുന്നു എന്ന വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്. സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിക്കാമായിരുന്നു എന്നാണ് മുല്ലപ്പള്ളി പറയുന്നത്.

English summary
KK Rama started Hunger Strike demanding CBI investigation in TP Case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X