കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായിയും ജയരാജനും അറിയാതെ ടിപിയെ വധിക്കില്ല'

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുതിര്‍ന്ന നേതാവ് ഇപി ജയരാജനും അറിയാതെ ടിപി ചന്ദ്രശേഖരനെ വധിക്കില്ലെന്ന് അദ്ദേഹത്തിന്റെ വിധ കെകെ രമ പൊലീസിന് മൊഴിനല്‍കി. സിപിഎമ്മിലെ പ്രമുഖര്‍ നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് ടിപിയെ വധിച്ചത്.കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ പ്രമുഖ നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കടുത്തെന്നും ഉന്നത തല ഗൂഢാലോചന അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.

അതേ സമയം ഉന്നതതല ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രമ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. രക്ത സമര്‍ദ്ദവും ഹൃദയമിടിപ്പിന്റെ നിരക്കും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞിട്ടുണ്ടെങ്കിലും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മ്മാര്‍ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് മറ്റേണ്ടതില്ലെന്നും മെഡിക്കല്‍ സംഘം അറിയിച്ചിട്ടുണ്ട്.

KK Rama

സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ആര്‍ എം പി വ്യക്തമാക്കി. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കുന്നത് സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും ആര്‍ എം പി ആരോപിച്ചു. ആന്വേഷണം വൈകിപ്പിക്കുന്നത് വെല്ലുവിളിയാണ്. സര്‍ക്കാറിന്റെ നിസ്സംഗത സംശയത്തിനിടം വരുത്തുന്നു. സിപിഎമ്മിന്റെ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും മുന്നില്‍ സര്‍ക്കാര്‍ പകച്ചു നില്‍ക്കുകയാണെന്നും ആര്‍ എം പി പറഞ്ഞു.

അതേ സമയം, ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ഉന്നത തല ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം വെള്ളിയാഴ്ച കോഴിക്കോട് യോഗം ചേരും. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ സിബിഐ അന്വേഷണ നടപടിയിലേക്ക് കടക്കാന്‍ കഴിയുള്ളൂ എന്നും രമ സമരം അവസാനിപ്പിച്ച് അന്വേഷണ സംഘത്തോട് സഹകരിക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.

English summary
KK Rema gives statement to police against Pinarayi Vijayan and EP Jayarajan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X