കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേര്‍ത്തുപിടിച്ച് സുഭാഷിണി അലി പറഞ്ഞ വാക്കുകളില്‍ കണ്ണുനിറഞ്ഞ് കെകെ രമ

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞദിവസം നിയമസഭാമന്ദിരത്തില്‍ നടന്ന ദേശീയ വനിതാ സാമാജികസമ്മേളനത്തിനിടെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും കെകെ രമയും കണ്ടുമുട്ടിയപ്പോള്‍ രംഗം ഒരു നിമിഷം വികാര നിര്‍ഭരമായി.

എല്ലാം അറിയുന്നുണ്ട്, നീ ഞങ്ങളുടെ കുട്ടിയാണ്. കുടുംബാംഗം, എന്നാണ് രമയെ ചേര്‍ത്ത് പിടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞത്. സുഭാഷിണി അലി ഇത്രയും പറഞ്ഞുതീര്‍ന്നപ്പോള്‍ തന്നെ രമയുടെ കണ്ണുകള്‍ നിറഞ്ഞുപോയി. നിറഞ്ഞ കണ്ണുകളോടെ സുഭാഷണി അലി കെകെ രമയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചു. കണ്ടുനിന്നവരുടേയും ഹൃദയം നിറച്ച ഒരു കാഴ്ച.

1


അവര്‍ക്കെല്ലാം ഇവിടുത്തെ കാര്യങ്ങളൊക്കെ അറിയാം, കൂടിക്കാഴ്ചയ്ക്ക് ശേഷം കെകെ രമ പറഞ്ഞു. നിയമസഭയില്‍ നമ്മുടെ പാര്‍ട്ടിക്കാരുടെ മനോഭാവത്തെക്കുറിച്ചൊക്കെ അവര്‍ ചോദിച്ചു. താന്‍ കുടുംബാംഗമാണ് എന്നൊക്കെ പറഞ്ഞത് കേട്ടപ്പോള്‍ മനസ് വിങ്ങിപ്പോയെന്നും രമ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം വിതുമ്പിക്കൊണ്ടാണ് രമ സീറ്റിലേക്ക് മടങ്ങിയത്. പല പ്രതിനിധികളും ഓടിയെത്തി കാര്യം എന്താണെന്ന് തിരക്കിയെങ്കിലും രമ ഒന്നും പറഞ്ഞില്ല. ഇതെല്ലാം എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന് അറിയില്ല. ആര്‍ജ്ജവമുള്ളവര്‍ ആ പാര്‍ട്ടിയില്‍ ഇപ്പോഴുമുണ്ട്. മുന്നോട്ട് പോകാന്‍ ശക്തി നല്‍കുന്നത് അത്തരക്കാരുടെ പിന്തുണയാണ്, രമ പറഞ്ഞു. രാജ്യത്തെ സ്ത്രീകള്‍ ആത്മാഭിമാനത്തിന് വേണ്ടി പോരാടേണ്ട സമയമാണിതെന്ന് പിന്നീട് നടന്ന ചടങ്ങില്‍ സുഭാഷിണി അലി പറഞ്ഞു.

2


രണ്ട് ദിവസം മുമ്പാണ് വടകര നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധിയായി രമ സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായപാര്‍ലമന്ററി രംഗത്ത് മുന്നനുഭവങ്ങളില്ലാതിരുന്നിട്ടും തന്നില്‍ വിശ്വാസമര്‍പ്പിച്ച വടകരയിലെ വോട്ടര്‍മാരാണ് വിജയത്തിന്റെ ഒന്നാമത്തെ നേരവകാശികളെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു.

3


''ഈ പോരാട്ടത്തിന്റെ വഴികളിലേക്ക് ഞാന്‍ എത്തിച്ചേരാനിടയായ സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല. ഒരു കാര്യം മാത്രം. ടി പി ചന്ദ്രശേഖരനെന്ന കമ്മ്യൂണിസ്റ്റുകാരന്റെ രക്തസാക്ഷി സ്വപ്നങ്ങള്‍ക്ക് തങ്ങളുടെ ബോദ്ധ്യങ്ങളുടെ മാത്രം കരുത്തും വെളിച്ചവും കൊണ്ട് കാവലിരിക്കുന്ന ആയിരക്കണക്കിന് പാര്‍ട്ടി സഖാക്കളുണ്ട്. അവരനുഭവിച്ച വര്‍ണ്ണനാതീതമായ സഹനങ്ങളുണ്ട്.
പ്രിയ സഖാക്കളേ, നമ്മുടെ സഹനത്തിന്റെ ചോരയിലെഴുതിയ വിജയത്തിന്റെ ഒരാണ്ടാണ് കടന്നു പോവുന്നത്.
അഭിവാദ്യങ്ങള്‍,'' അവര്‍ പറഞ്ഞു.

4


ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ 2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വെച്ച് കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം കാറിലുണ്ടായിരുന്നവര്‍ കൊലപ്പെടുത്തുകയായിരുന്നു.

English summary
kk rema met subhashini ali, Rema burst into tears after hearing the words of Subhashini Ali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X