കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹം വിട്ടുക്കൊടുക്കില്ല: ഭാര്യയടക്കമുള്ളവരെ കാണിച്ചത് വീഡിയോയിലുടെ, ചടങ്ങില്‍ 4 പേര്‍ മാത്രം

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊവിഡ്-19 ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി മരിച്ച മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. പൂര്‍ണ്ണമായ പ്രോട്ടോക്കോള്‍ നടപടികള്‍ അനുസരിച്ചാകും സംസ്ക്കാരച്ചടങ്ങുകൾ നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മട്ടാഞ്ചേരി ലോബോ ജങ്ഷനു സമീപം കച്ചി ഹനഫി മസ്ജിദിലാണ് മൃതദഹേം സംസ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.

നേരത്തെ മൃതദേഹം ബന്ധുക്കള്‍ വിട്ടുനല്‍കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വൃക്തത വരുത്തി ആരോഗ്യ മന്ത്രി കെകെ ശൈലജ രംഗത്ത് എത്തുകയായിരുന്നു. കൊവിഡ് രോഗം ബാധിച്ച് മരിച്ച വ്യക്തിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നു. തീവ്രമായ ആരോഗ്യപ്രശ്നങ്ങള്‍ സ്ഥിതി സങ്കീര്‍ണമാക്കുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കുന്നു.

സ്ഥിതി വഷളാക്കിയത്

സ്ഥിതി വഷളാക്കിയത്

ആദ്യമെ ഉണ്ടായിരുന്ന ഹൃദ്രേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമാണ് രോഗിയുടെ സ്ഥിതി വഷളാക്കിയത്. സമാനമായ അവസ്ഥയിലുടെ കടന്നു പോകുന്ന നാലു പോര്‍ കൂടി സംസ്ഥാനത്ത് ചികിത്സയില്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു. ഇവരില്‍ ചിലര്‍ പ്രായമുള്ളവരാണ്. ചിലര്‍ക്ക് മറ്റ് രോഗങ്ങളുമുണ്ട്. എന്നാല്‍ ഇവരുടെ ജീവന്‍ നിലനിര്‍ത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരമാവധി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരേയും കാണിക്കില്ല

ആരേയും കാണിക്കില്ല

മൃതദേഹം പാക്ക് ചെയ്തു കഴിഞ്ഞാന്‍ പിന്നെ ആരേയും കാണിക്കില്ല. ഭാര്യയേയും മറ്റ് ബന്ധുക്കളേയും മൃതദഹേം വിഡിയോയിലുടെയാണ് കാണിച്ചു കൊടുത്തത്. എല്ലാ പ്രോട്ടോക്കോള്‍ നടപടികളും പാലിച്ചായിരിക്കും സംസ്കാരം. നാലു പേര്‍ മാത്രേ പങ്കെടുക്കാവു. ജില്ലാ കളക്ടര്‍ സംസ്കാര ചടങ്ങുകളുടെ മേല്‍നോട്ടം വഹിക്കുമെന്നും കെകെ ശൈലജ അറിയിച്ചു.

കൂടുതൽ ജാഗ്രത പുലർത്തണം

കൂടുതൽ ജാഗ്രത പുലർത്തണം

ലോക് ഡൗൺ ലംഘിച്ച് ഇപ്പോഴും ചിലർ ഇറങ്ങി നടക്കുന്നുണ്ട്. കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ബാധിതനായി എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ചുള്ളിക്കൽ സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടാണ് അന്തരിച്ചത്. 69 വയസായിരുന്നു. ഐസലേഷന്‍ വാര്‍ഡിലെ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഇന്ന് രാവിലെ 8 ന് മരണപ്പെടുകയായിരുന്നു.

ഭാര്യയും രോഗബാധിത

ഭാര്യയും രോഗബാധിത

മാർച്ച് 17 ന് ആണ് ദുബായിൽ നിന്ന് എത്തിയ ഇദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാണ്. ഇവരോടൊപ്പം ദുബായില്‍ നിന്ന് വിമാനത്തില്‍ ഒപ്പം സഞ്ചരിച്ച 40 പേരെ നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും ഇവരെ വീട്ടിലെത്തിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മുപ്പതോളം പേര്‍

മുപ്പതോളം പേര്‍

ഇയാളുടെ സമ്പര്‍ക്ക പട്ടികയിൽ മാത്രം മുപ്പതോളം പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ട്. ഇവരെയെല്ലാം ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഉണ്ട്. രോഗ ബാധിതനായി മരിച്ച ആള്‍ താമസിച്ച ഫ്ലാറ്റിലെ ആളുകളേയും നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയിരുന്നു.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam
10 കുടുംബം

10 കുടുംബം

പത്ത് കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ 42 പേരാണ് ഉള്ളത്. ഫ്ലാറ്റിന്റെ ഏറ്റവും മുകളിലെ നിലയിലായിരുന്നു ഇദ്ദേഹവും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. ഫ്ലാറ്റില്‍ നീരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. യാക്കൂബിനെ ആശുപത്രിയിലാക്കിയതിന് പിന്നാലെ ഫയർഫോഴ്സും താലൂക്ക് അധികൃതരും ചേർന്ന് ഫ്ലാറ്റും പരിസര പ്രദേശങ്ങളും വഴിയും അണുവിമുക്തമാക്കുന്നത് ഉൾപ്പടേയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

 കേരളത്തിലും കൊവിഡ്-19 മരണം: സംസ്ഥാനത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് കൊച്ചിയില്‍ കേരളത്തിലും കൊവിഡ്-19 മരണം: സംസ്ഥാനത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് കൊച്ചിയില്‍

 അവര്‍ മരിച്ചുപോയാല്‍ ആ വേദനയും കുറ്റബോധവും എക്കാലും നമ്മളെ പിന്തുടരും; മമ്മൂട്ടിയുടെ കുറിപ്പ് അവര്‍ മരിച്ചുപോയാല്‍ ആ വേദനയും കുറ്റബോധവും എക്കാലും നമ്മളെ പിന്തുടരും; മമ്മൂട്ടിയുടെ കുറിപ്പ്

English summary
kk shailaja say about kerala first covid death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X