കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെകെ ശൈലജ സിപിഎം വിട്ട് പുറത്ത് വരണം: സ്വീകരിക്കാന്‍ തങ്ങളുടെ പാര്‍ട്ടി തയ്യാറാണാണെന്ന് രാജന്‍ ബാബു

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടം കൊടുത്തിരിക്കുന്നത്. തീരുമാനത്തില്‍ ഒരു വിഭാഗം പാര്‍ട്ടി അണികള്‍ വലിയ അമര്‍ഷം പ്രകടിപ്പിക്കുമ്പോള്‍ ശൈലജയെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ട് വരണമെന്ന ക്യാമ്പയിന് റിമ കല്ലിങ്കല്‍ അടക്കമുള്ള സെലിബ്രിറ്റികളും രംഗത്ത് എത്തിയിടുണ്ട്.

എന്നാല്‍ ശൈലജയെ ഒഴിവാക്കിയ തീരുമാനം സംഘടനപരമായും രാഷ്ട്രീയപരമായും ആലോചിച്ചെടുത്ത തീരുമാനമാണെന്നും അതില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്നുമാണ് പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ നടത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ ഏറെ കൗതുകപരമായി പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജെഎസ്എസ് നേതാവായ രാജന്‍ ബാബു.

എല്ലാം പാര്‍ട്ടി തീരുമാനം

എല്ലാം പാര്‍ട്ടി തീരുമാനം

മന്ത്രിസഭയില്‍ ഒഴിവാക്കിയ പാര്‍ട്ടി തീരുമാനത്തെ യാതൊരു എതിര്‍പ്പും ഇല്ലാതെ സ്വീകരിക്കുകയാണ് കെകെ ശൈലജ ചെയ്തത്. മന്ത്രിസഭയില്‍ താന്‍ മാത്രമല്ല മികച്ച പ്രകടനം കാഴ്ച വെച്ചത്. എല്ലാ മന്ത്രിമാരും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചവരാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം താന്‍ ഒറ്റയ്ക്ക് നടത്തിയത് അല്ല. അത് ഒരു സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനമാണെന്നുമായിലരുന്നു കെ കെ ശൈലജയുടെ ആദ്യ പ്രതികരണം.

പുതുമുഖമായിരുന്നു

പുതുമുഖമായിരുന്നു

ഞാൻ മന്ത്രിസഭയിൽ പുതുമുഖമായിരുന്നു ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്ന ആരോഗ്യവകുപ്പ് എനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന സംശയമുണ്ടായിരുന്നു. മറ്റേതെങ്കിലും വകുപ്പ് തന്നുകൂടേ എന്ന് കോടിയേരിയോട് അന്ന് ചോദിക്കുകയും ചെയ്തിരുന്നു. എല്ലാവരുടെയും പിന്തുണയോടെ ഒരുവിധം നന്നായി ഈ വകുപ്പ് കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്ന് കരുതുന്നുവെന്നും അവര്‍ പറഞ്ഞു

മന്ത്രിയാക്കിയത് പാര്‍ട്ടി

മന്ത്രിയാക്കിയത് പാര്‍ട്ടി

ആരോഗ്യമന്ത്രി എന്ന നിലയില്‍ തന്‍റെ ചുമതല മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ സാധിച്ചു. അതുപോലെ മറ്റ് മന്ത്രിമാരും ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ സംതൃപ്തിയാണ് ഉളളത്. പാര്‍ട്ടി തന്നെ ഒരു തവണ മന്ത്രിയാക്കി. അത് തന്നെക്കൊണ്ട് കഴിയുന്നത് പോലെ പരമാവധി ഭംഗിയായി ചെയ്തവെന്നും കെകെ ശൈലജ വ്യക്തമാക്കി.

പുതിയ ആളുകള്‍ വരുമ്പോള്‍

പുതിയ ആളുകള്‍ വരുമ്പോള്‍

പുതിയ ആളുകള്‍ വരുമ്പോള്‍ അതിനേക്കാള്‍ നന്നായി ചെയ്യും എന്നുളള വിശ്വാസമുണ്ട്. പാര്‍ട്ടി എന്ന നിലയില്‍ എല്ലാവരും അവരുടെ കൂടെയുണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കെകെ ശൈലജയെ ഒഴിവാക്കിയതില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന ആക്ടിവിസ്റ്റുകളും സാംസ്കാരിക പ്രവര്‍ത്തകരം വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

പാര്‍ട്ടി വിടണമെന്ന്

പാര്‍ട്ടി വിടണമെന്ന്

ഇതിനിടയിലാണ് കെകെ ശൈലജ സിപിഎം വിട്ട് പുറത്ത് വരണമെന്ന ആവശ്യവുമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എഎന്‍ രാജന്‍ ബാബു രംഗത്ത് എത്തിയിരിക്കുന്നത്. സിപിഎമ്മില്‍ കെആര്‍ ഗൗരിയമ്മയുടെ ഗതി തന്നെയാണ് കെകെ ശൈലജക്കും ഉണ്ടായിരിക്കുന്നതെന്നും എഎന്‍ രാജന്‍ വിമര്‍ശിച്ചു

ഗൗരിയമ്മയോടും രാഘവനോടും

ഗൗരിയമ്മയോടും രാഘവനോടും


എംവി.രാഘവന്‍, കെആര്‍ ഗൗരിയമ്മ എന്നീ ജനകീയ നേതാക്കളോട് ചെയ്ത അതേ വെട്ടിനിരത്തല്‍ ശൈലി ഒരിക്കല്‍ കൂടി സിപിഎമ്മില്‍ അരങ്ങേറിയിരിക്കുകയാണ്. കെകെ ശൈലജയോട് മാത്രമല്ല, തോമസ് ഐസക്ക്, ജിസുധാകരന്‍, പിജയരാജന്‍ തുടങ്ങി ജനകീയ അടിത്തറയുള്ളതും നിഷ്പക്ഷമതികളുമായ നേതാക്കളോടും സിപിഎം പുലര്‍ത്തിയത് ഈ ഫാഷിസ്റ്റ് നയമാണ്.

മുഖ്യമന്ത്രിക്ക് അപ്രീതനോ

മുഖ്യമന്ത്രിക്ക് അപ്രീതനോ

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാറുകള്‍ക്ക് ദേശിയ പാതകളില്‍ ദൂരപരിധി 50 മീറ്ററാക്കി കുറച്ചപ്പോള്‍ നടത്തിയ പ്രതികരണമാണ് സുധാകരനെ മുഖ്യമന്ത്രിക്ക് അപ്രീതനാക്കിയത്. നെല്‍വയല്‍ നികത്തല്‍ നിയമത്തില്‍ എകെ ബാലനും എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ അദ്ദേഹത്തേയും പുറത്താക്കി.

പുറത്തിരുത്താന്‍ കാരണം

പുറത്തിരുത്താന്‍ കാരണം

കോവിഡ് പ്രതിരോധത്തില്‍ പാര്‍ട്ടി ഫ്രാക്ഷന്‍ നിലപാടുകള്‍ക്ക് എതിരായി ഐഎംഎയുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ ശരിവച്ചതിനാണ് കെകെ ശൈലജയെ പുറത്തിരുത്താന്‍ കാരണമായത്. ഇവരെയെല്ലാം ഒഴിവാക്കി മുഖ്യമന്ത്രിയുടെ മരുമകന്‍, പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ തുടങ്ങിയവര്‍ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ഞെട്ടിയത് തുടര്‍ഭരണം നല്‍കിയ കേരള ജനതയാണ്.

Recommended Video

cmsvideo
21-member cabinet to be formed; 12 ministers for CPM, chief whip post for Jose faction
ഗൗരിയമ്മയോട് ചെയ്തത് പോലെ

ഗൗരിയമ്മയോട് ചെയ്തത് പോലെ

അടുത്ത മുഖ്യമന്ത്രിയായി കേരള ജനത നെഞ്ചിലേറ്റിയ കെകെ ശൈലജയെ നേരത്ത ഗൗരിയമ്മയോട് ചെയ്തത് പോലെ വലിച്ചെറിഞ്ഞിരിക്കുകയാണ്. സിപിഎം ഇനിയും അപമാനിതയാകാന്‍ കാത്തുനില്‍ക്കാതെ സിപിഎം വിട്ട് അവര്‍ പുറത്ത് വരണം. അങ്ങനെ അവര്‍ പുറത്ത് വന്നാല്‍ കെകെ ശൈലജയെ സ്വീകരിക്കാന്‍ ജെഎസ്എസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

English summary
kk shailaja teacher should leave CPM: Rajan Babu says he is ready to accept
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X