റൂബെല്ല വാക്സിനെതിരെ മിണ്ടിയാൽ കേസ്! സൈബർ സെല്ലും സഹായത്തിന്, മലപ്പുറം ബാലികേറാമലയല്ല....

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: റൂബെല്ല വാക്സിൻ കുത്തിവെയ്പിനെതിരെ കുപ്രചരണം നടത്തുന്നവരുടെ പേരിൽ ക്രിമിനൽ കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തുന്നവരെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റൂബെല്ല വാക്സിനെതിരായി വ്യാപകമായ രീതിയിൽ വ്യാജപ്രചരണം നടക്കുന്നതിനിലാണ് പുതിയ തീരുമാനം.

ശബരിമലയിൽ വീണ്ടും സ്ത്രീകൾ പ്രവേശിക്കുന്നു! മല ചവിട്ടിയ 31കാരിയെ പിടികൂടി, ഒപ്പം ഭർത്താവും മക്കളും..

ഒരു ചാക്ക് സിമന്റിന് 8000 രൂപ! ഒരു ചെറിയ കക്കൂസിന് 20000 രൂപ ചെലവ്! ഞെട്ടേണ്ട, സംഭവം ഇന്ത്യയിൽ തന്നെ

സംസ്ഥാനത്ത് ഇതുവരെ 59 ലക്ഷം കുട്ടികൾ കുത്തിവെയ്പെടുത്തു. ഇതിൽ മലപ്പുറം ജില്ലയാണ് ഏറ്റവും പിറകിലുള്ളത്. കണക്കുകൾ പ്രകാരം ഇതുവരെ 56.44 ശതമാനം കുട്ടികൾ മാത്രമേ മലപ്പുറം ജില്ലയിൽ കുത്തിവെയ്പ് എടുത്തിട്ടുള്ളു. റൂബെല്ല വാക്സിനെതിരായി മലപ്പുറം ജില്ലയിൽ വ്യാജ പ്രചരണം നടക്കുന്നതിനാലാണ് മിക്കവരും കുത്തിവെയ്പ് എടുക്കാൻ മറക്കുന്നത്.

kkshylaja

എന്നാൽ മലപ്പുറം ജില്ല ബാലികേറാമലയല്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ജില്ലയിൽ കൂടുതൽ ബോധവത്കരണ പ്രചരണ പരിപാടികൾ നടത്തി കർമ്മപദ്ധതി രൂപീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. മലപ്പുറമടക്കം 11 ജില്ലകളിലെ റൂബെല്ല വാക്സിൻ കുത്തിവെയ്പ് യജ്ഞം നവംബർ 25 വരെ നീട്ടിയിട്ടുണ്ട്. മുഴുവൻ കുട്ടികൾക്കും കുത്തിവെയ്പ് നൽകാനായാണ് കുത്തിവെയ്പ് യജ്ഞം നീട്ടിയിരിക്കുന്നത്.

English summary
health minister kk shylaja says will take action against anti rubella vaccine campaign.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്