• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ബഷീര്‍ കേസ്: നരഹത്യാക്കുറ്റം ഒഴിവാക്കിയ ഉത്തരവിന് സ്റ്റേ; സര്‍ക്കാര്‍ അപ്പീല്‍ സ്വീകരിച്ച് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവിന് സ്റ്റേ. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ് ഹൈക്കോടതിയാണ് സ്‌റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിന്‍ മേലാണ് നടപടി.

സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നരഹത്യാകുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കാമെന്ന് അറിയിക്കുകയായിരുന്നു. നേരത്തെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിച്ചാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയത്. ഇതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

1

ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നരഹത്യാക്കുറ്റം പുനഃസ്ഥാപിച്ച് വിചരണ നടത്തണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. നരഹത്യാകുറ്റത്തിന്റെ കാര്യത്തില്‍ കാര്യമായ വസ്തുതകള്‍ കീഴ്‌ക്കോടതി പരിഗണിച്ചില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കേസ് വെറും വാഹനാപകടമായി പരിഗണിച്ച് മുന്നോട്ട് പോകാനാകില്ല എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

തൊട്ടടുത്തെത്തിയ സൗഭാഗ്യം നഷ്ടമാകും... ശനി അറിഞ്ഞ് കളിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മോശം സമയംതൊട്ടടുത്തെത്തിയ സൗഭാഗ്യം നഷ്ടമാകും... ശനി അറിഞ്ഞ് കളിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മോശം സമയം

2

നരഹത്യയാണ് എന്നതിന് തെളിവുകളുണ്ട് എന്നും ശ്രീറാം വെങ്കട്ടരാമന്‍ ആദ്യ ഘട്ടത്തില്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല എന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച ഹൈക്കോടതി, കീഴ്‌ക്കോടതി ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. ഇതോടെ ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതുവരെ കീഴ്‌ക്കോടതിക്ക് തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്ന സ്ഥിതിയായി.

'താരാരാധന ശിര്‍ക്ക്, അനിസ്ലാമികം... ലോകകപ്പ് കണ്ട് നിസ്‌കാരം മുടക്കരുത്'; ഫുട്‌ബോള്‍ ലഹരിയാകരുത് എന്ന് സമസ്ത'താരാരാധന ശിര്‍ക്ക്, അനിസ്ലാമികം... ലോകകപ്പ് കണ്ട് നിസ്‌കാരം മുടക്കരുത്'; ഫുട്‌ബോള്‍ ലഹരിയാകരുത് എന്ന് സമസ്ത

3

സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. ഈ ഹര്‍ജിയിലെ ഉത്തരവ് അടിസ്ഥാനമാക്കിയായിരിക്കും ഇനി തുടര്‍നടപടി. ശ്രീറാം വെങ്കിട്ടരാമന്‍, വഹ ഫിറോസ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇരുവര്‍ക്കും ഹൈക്കോടതി ഇനി നോട്ടീസ് അയക്കും. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇരുവര്‍ക്കും അവരുടെ ഭാഗം അറിയിക്കാവുന്നതാണ്.

'കല്യാണം കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍, മകന്‍ സ്വന്തം വീട്ടില്‍.. ഇതാണോ സമത്വം?' ഷൈന്‍ ടോം ചാക്കോ'കല്യാണം കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍, മകന്‍ സ്വന്തം വീട്ടില്‍.. ഇതാണോ സമത്വം?' ഷൈന്‍ ടോം ചാക്കോ

4

കേസില്‍ നരഹത്യ കുറ്റം നിലനില്‍ക്കും എന്ന് ഹൈക്കോടതി കണ്ടെത്തിയാല്‍ നരഹത്യക്കുറ്റവും കൂടി ചേര്‍ത്ത് വിചാരണ നടത്തും. കേസില്‍ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ആണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കുന്നത്. ഇതിന് ശേഷം ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. പിന്നീട് ശ്രീറാം വെങ്കട്ടരാമനെ സപ്ലൈകോ ജനറല്‍ മാനേജരാക്കി നിയമിക്കുകയായിരുന്നു.

5

2019 ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ 1.45 നാണ് തിരുവനന്തപുരം പബ്ലിക് ഓഫീസിന് സമീപം വച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫ് ആയിരുന്നു കെ എം ബഷീര്‍. ശ്രീറാം വെങ്കട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച വോക്സ് വാഗണ്‍ വെന്റോ വാഹനം ഇടിച്ചാണ് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. അപകട സമയത്ത് ശ്രീറാം വെങ്കട്ടരാമന്‍ മദ്യപിച്ചിരുന്നു എന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ രക്ത സാംപിള്‍ പരിശോധിക്കാന്‍ പൊലീസ് തയാറായിരുന്നില്ല. ഇതി വലിയ വിവാദമായിരുന്നു.

English summary
KM Basheer Case: High court stay on lower court's order to drop Sriram Venkitaraman in the homicide case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X