കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ എം മാണി എല്‍ഡിഎഫിലെത്തിയേക്കും; സിപിഐ യുഡിഎഫിലും; ചര്‍ച്ചകള്‍ സജീവം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് ബന്ധം ഉപേക്ഷിച്ച കേരള കോണ്‍ഗ്രസ് കെ.എം മാണിയും കൂട്ടരും എല്‍ഡിഎഫിലെത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മുന്നണിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലെത്തിയാല്‍ സിപിഐ യുഡിഎഫിലേക്ക് പോയേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.

എല്‍.ഡി.എഫ് ഘടകകക്ഷി നേതാവായ സ്‌കറിയാ തോമസാണ് മാണിയെ ഇടതുമുന്നണയിലെത്തിക്കാന്‍ ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കണമെന്ന നലപാടുകാരാണ്. എന്നാല്‍, അടുത്തിടെ നടന്ന യോഗത്തില്‍ മാണിയുടെ പിറകെ പോകേണ്ടെന്നാണ് യുഡിഎഫിലുണ്ടായ വികാരം.

km-mani-08

ഇതോടെ ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത കെഎം മാണി ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇടതുമുന്നണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മാണിക്കെതിരായ അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുന്നത് ഇതിന്റെ ഭാഗമായാണ്. മാണിയെ കുറ്റവിമുക്തനാക്കിയശേഷം മുന്നണിയിലെടുക്കാമെന്നാണ് സിപിഎമ്മിന്റെ നിലപാട്.

അതേസമയം, മാണിയെ മുന്നണിയിലെടുത്താന്‍ ഇപ്പോള്‍ സിപിഎമ്മുമായി ഉടക്കിലുള്ള സിപിഐ യുഡിഎഫിലേക്ക് പോകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇരുമുന്നണികളിലും ബാലന്‍സ് ചെയ്യാത്ത ഒരു മുന്നണിമാറ്റം കേരളത്തിലുണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. മാണിയെ ഇടതുമുന്നണിയിലെത്തിച്ചാല്‍ പിസി ജോര്‍ജ് ഉള്‍പ്പെടെ കേരള കോണ്‍ഗ്രസുമായി അകന്നുകഴിയുന്നവരെല്ലാം തിരിച്ചെത്തുമെന്നും കരുതപ്പെടുന്നു.

English summary
KM Mani-led Kerala Congress likely to join LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X