കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീര്‍ത്തും വ്യക്തി വൈരാഗ്യം; ഷാജഹാന്‍ ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടു, പിണറായി 'പണി' കൊടുത്തു...

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യകര്തി വിരോധം തീര്‍ക്കുകയാണെന്ന് വിഎസിന്റെ മുന്‍ അഡീ. പ്രൈവറ്റ് സെക്രട്ടറി ഷാജഹാന്‍. ലാവിലിന്‍ കേസില്‍ പിണറായിക്കെതിരെ നിലപാട് സ്വീകരിച്ചതാണ് തന്നെ കുടുക്കാന്‍ കാരണമെന്നും സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയെ മതിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയുടെ അനുമതിയോടെ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു റിമാന്‍ഡില്‍ കഴിയുന്ന ഷാജഹാന്‍. കനത്ത പോലീസ് സുരക്ഷയിലാണ് എല്‍എല്‍ബി പരീക്ഷക്കായി തിരുവന്തപുരം ലോ അക്കാദമിയില്‍ ഷാജഹാനെ പോലീസ് എത്തിച്ചത്.

Pinarayi Vijayan

ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഡിജിപി ഓഫിസിനു മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഷാജഹാനും പങ്കുണ്ടെന്ന് പോലീസ് പറയുന്നു. ഇതേ തുടര്‍ന്നാണ് ഷാജഹാന്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് ഷാജഹാനെ ജയിലിലടച്ചത്. അതേസമയം അന്യായമായി ജയിലടച്ച മകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു ഷാജഹാന്റെ അമ്മ എല്‍.തങ്കമ്മയുടെ നിരാഹാരസമരം പുരോഗമിക്കുകയാണ്.

English summary
KM Shajahan talking about arrest and government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X