Get Updates
Get notified of breaking news, exclusive insights, and must-see stories!

'കമ്മ്യൂണിസ്റ്റുകൾ പോലും പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ, ഇത് ലാസ്റ്റ് ബസ്', പുകഴ്ത്തി കെഎം ഷാജി

മലപ്പുറം: യോഗി ആദിത്യനാഥ് ഒരുക്കിയ പ്രതിരോധം തകർത്ത് ഹത്രാസ് പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. യോഗി ആദിത്യനാഥ് പോലീസ് സേനയെ വിന്യസിച്ച് യാത്ര മുടക്കാൻ ശ്രമിച്ചെങ്കിലും തിരിച്ച് പോകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ് നേതാക്കങ്ങൾ.

തുടർന്ന് ബിജെപി ഭരണകൂടം വഴങ്ങി, 5 പേർക്ക് ഹത്രാസിലേക്ക് പോകാനുളള അനുമതി നൽകി. രാഹുലിനേയും പ്രിയങ്കയേയും അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജി.

പോരാട്ടത്തിന്റെ പടനായകൻ

പോരാട്ടത്തിന്റെ പടനായകൻ

കെസി വേണുഗോപാൽ അടക്കമുളള നേതാക്കൾക്കൊപ്പമാണ് ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദർശിച്ചത്. രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ പടനായകൻ ആണ് രാഹുൽ ഗാന്ധിയെന്ന് കെഎം ഷാജി ഫേസ്ബുക്ക് പോസ്റ്റിൽ പുകഴ്ത്തുന്നു. കമ്മ്യൂണിസ്റ്റുകൾ പോലും പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ തന്നെയാണ് എന്നും കെഎം ഷാജി ഫേസ്ബുക്കിൽ കുറിച്ചു.

ഇത് ലാസ്റ്റ് ബസ്‌ തന്നെയാണ്

ഇത് ലാസ്റ്റ് ബസ്‌ തന്നെയാണ്

കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' അതേ, ഇത് ലാസ്റ്റ് ബസ്‌ തന്നെയാണ്; ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസ്‌!! ഫാസിസ്റ്റുകളും ഫാസിസ്റ്റു പൂജകരും വഴിയിലുടനീളം ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി ലക്ഷ്യത്തിലെത്താൻ താമസിച്ചേക്കാമെങ്കിലും രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ്സിന്റെയും ബസ്‌ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും;

പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ

പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ

ഫാസിസ്റ്റുകൾ ഒരുക്കിയ ഉരുക്കുകോട്ടകൾ ഭേദിച്ചു രാഹുലും പ്രിയങ്കയും ഹത്രാസിൽ എത്തിയിരിക്കുന്നു എന്നത് അതിന്റെ സൂചകം തന്നെയാണ്!! രാഹുൽ ഗാന്ധിയിൽ തന്നെയാണ് പ്രതീക്ഷ. കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരായ ചില 'ചങ്കുകൾ' ഒഴികെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ പോലും പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ തന്നെയാണ്!!അത് കൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തിൽ രാഹുലിന്റെ കൂടെ കൈ കോർക്കുന്നത്!!

രാഹുൽ, അഭിമാനമാണ് നിങ്ങൾ

രാഹുൽ, അഭിമാനമാണ് നിങ്ങൾ

അത് കൊണ്ടാണ് യു ഡി എഫ് രാജകീയ ഭൂരിപക്ഷം നൽകി ആ പോരാളിയെ എം പി ആക്കിയത്!! കാരാട്ട് പക്ഷ പ്രോ-സംഘി സഖാക്കൾ അദ്ദേഹത്തെ 'വയനാട് എം പി' ആക്കി കളിയാക്കുമ്പോൾ അവരുടെ തലതൊട്ടപ്പന്മാർക്ക് ഈ മനുഷ്യൻ രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ പടനായകൻ ആണ്!! രാഹുൽ, അഭിമാനമാണ് നിങ്ങൾ; പ്രതീക്ഷയും!! Rahulji, All support to you! The people of India are with you in your endeavor to reclaim the soul, spirit and secular values of this great country!! We shall overcome!!''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+