ട്രാന്‍സ് സമൂഹത്തിനൊപ്പം ലീഗുണ്ട്, ലെസ്ബിയന്‍സിനേയും ഗേയ്സിനേയും അംഗീകരിക്കില്ല; കെഎം ഷാജി
വയനാട്: എല്‍ ജി ബി ടി ക്യൂ എ പ്ലസ് വിരുദ്ധ പ്രസ്താവനയുമായി വീണ്ടും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ലൈംഗികതയുടെ 'വികൃതമായ സംഗതികള്‍' വ്യാപകമാക്കണം എന്ന് പറയുന്ന സി പി ഐ എമ്മിന് ഒപ്പം മുസ്ലീം ലീഗിന് ചേരാനാകില്ല എന്ന് കെ എം ഷാജി പറഞ്ഞു. വയനാട് കല്‍പറ്റയില്‍ കെല്ലൂര്‍ ടൗണില്‍ നടന്ന മുസ്ലിം ലീഗ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.
ട്രാന്‍സജെന്‍ഡര്‍ സമൂഹത്തിന്റെ കൂടെ മുസ്ലീം ലീഗ് ഉണ്ട് എന്നും എന്ന് കരുതി ലെസ്ബിയന്‍സിനേയും ഗേയ്സിനേയും അംഗീകരിക്കാന്‍ തങ്ങള്‍ക്കാകില്ല എന്നുമാണ് കെ എം ഷാജി പറഞ്ഞത്. അത് മനുഷ്യത്വ വിരുദ്ധവും പ്രകൃതി വിരുദ്ധവും ആണ് എന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു. അതിനെ പിന്തുണക്കുന്ന സി പി ഐ എമ്മിനൊപ്പം ചേരാന്‍ മുസ്ലീം ലീഗിന് കഴിയില്ല എന്നും കെ എം ഷാജി പറഞ്ഞു.

മുസ്ലീം ലീഗ് രാഷ്ട്രീയത്തിന്റെ പൊരുള്‍ ഐഡന്റിറ്റി പൊളിറ്റിക്സാണ് എന്നും തന്റെ അസ്തിത്വം മുസ്ലിം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ അസ്തിത്വം അഭിമാനമായി മുന്നോട്ട് പോകണം എന്നാണ് മുസ്ലീം ലീഗ് മുന്നോട്ട് വെക്കുന്ന ആശയം എന്നും കെ എം ഷാജി ചൂണ്ടിക്കാട്ടി. അത്തരത്തില്‍ ഐഡന്റിറ്റി പൊളിറ്റിക്സ് മുന്നോട്ട് വെക്കുന്ന തങ്ങള്‍ക്ക് സി പി ഐ എമ്മുമായി സഹകരിക്കാന്‍ കഴിയില്ല എന്നാണ് കെ എം ഷാജിയുടെ വാദം.

ശരിഅത്ത് വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാനൊപ്പം നിന്ന സി പി ഐ എമ്മിന്റെ നടപടി കേരളത്തിലെ മുസ്ലിങ്ങള്‍ മറക്കില്ല എന്നും കെ എം ഷാജി പറഞ്ഞു. അങ്ങനെ ഉള്ള സി പി ഐ എമ്മിന്റെ കൂടെ മുസ്ലീം ലീഗ് എങ്ങനെയാണ് നില്‍ക്കുകയെന്നും കെ എം ഷാജി ചോദിച്ചു. ശഹബാനു കേസില്‍ ഇന്ത്യയിലെ മുസ്ലിങ്ങളുടെ വികാരത്തിനൊപ്പമാണ് കോണ്‍ഗ്രസ് നിന്നത് എന്നും കെ എം ഷാജി അവകാശപ്പെട്ടു.

അതില്‍ പ്രതിഷേധിച്ച് ആണ് ഇന്നത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്. ആ ആരിഫ് മുഹമ്മദ് ഖാനെ ആണ് സി പി ഐ എം കേരളത്തില്‍ കൊണ്ടുവന്ന് മടിയിലിരുത്തിയത് എന്നും ഇപ്പോള്‍ അദ്ദേഹം പാമ്പായി കൊത്തുന്നുണ്ടെങ്കില്‍ അത് സഹിച്ചോളൂ എന്നുമാണ് കെ എം ഷാജി പറഞ്ഞത്. മുസ്ലീം ലീഗിന് സി പി ഐ എം സര്‍ട്ടിഫിക്കറ്റ് തന്നാല്‍ അത് വാങ്ങും.

എന്നാല്‍ അങ്ങോട്ട് വരുമെന്ന് കരുതേണ്ട എന്നും തമിഴ്നാട്ടിലെ സി പി ഐ എമ്മുകാരനും കേരളത്തിലെ സി പി ഐ എമ്മുകാരനും തമ്മില്‍ വ്യത്യാസമുണ്ട് എന്നും കെ എം ഷാജി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജ്യത്ത് വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട് എന്നു്ം കെ എം ഷാജി അവകാശപ്പെട്ടു.












Click it and Unblock the Notifications