കൊച്ചി മെട്രോയിൽ പോലീസുകാർക്ക് യാത്ര 'ഓസിന്'!! പരാതിയുമായി കെഎംആർഎൽ!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയിൽ പോലീസ് ഉദ്യോഗസ്ഥർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതായി പരാതി. ഇക്കാര്യം കാണിച്ച് കെഎംആർഎൽ എറണാകുളം റേഞ്ച് ഐജിക്ക് പരാതി നൽകി. കെഎംആർഎൽ ഫിനാൻസ് ഡയറക്ടറാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ പകർപ്പ് പോലീസ് കമ്മീഷ്ണർക്കും കൈമാറിയിട്ടുണ്ട്.

ടിക്കറ്റെടുക്കാതെ ബലമായി കയറിയാണ് പോലീസുകാർ യാത്ര ചെയ്യുന്നതെന്നാണ് പരാതി. രാജ്യത്തെ മറ്റെല്ലാ മെട്രോകളിലേയും പോലെ ടിക്കറ്റെടുത്ത് കയറാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

എന്നാൽ ആരോപണം നിഷേധിച്ച് പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. മെട്രോയിലെ സുരക്ഷാ ജോലിക്ക് നിയോഗിച്ചവരെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണ് എതിർ വാദം.

സൗജന്യ യാത്ര

സൗജന്യ യാത്ര

കൊച്ചി മെട്രോയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നുവെന്നാണ് പരാതി. ആദ്യ ദിനങ്ങളിൽ തന്നെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നത് ശരിയല്ലെന്നും വ്യക്തമാക്കുന്നു. ടിക്കറ്റെടുക്കാതെ ഉദ്യോഗസ്ഥർ ബലമായി കയറിപ്പറ്റുകയാണെന്നാണ് ആക്ഷേപം.

സുഹൃത്തുക്കളും ബന്ധുക്കളും

സുഹൃത്തുക്കളും ബന്ധുക്കളും

സ്വന്തമായി ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതിന് പുറമെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇവർ അനധികൃതമായി കൊണ്ടു പോകുന്നതായും പരാതിയിൽ പറയുന്നു. ഡ്യൂട്ടിയിലില്ലാത്തവരും യാത്ര ചെയ്യുന്നുണ്ടെന്നാണ് പരാതി. കെഎംആർഎൽ ആണ് പരാതി നൽകിയിരിക്കുന്നത്.

നിയന്ത്രിക്കണം

നിയന്ത്രിക്കണം

ഇത്തരം ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്നും കെഎംആർഎൽ ആവശ്യപ്പെടുന്നു. മറ്റ് മെട്രോകളിലേത് പോലെ ടിക്കറ്റ് എടുത്തു തന്നെയാത്ര ചെയ്യാൻ ഇവരോട് പറയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. റേഞ്ച് ഐജിക്കാണ് പരാതി നൽകിയിരിക്കുന്നത്.

 സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്

സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്

സംസഥാന പോലീസ് സേനയുടെ ഭാഗമായ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനാണ് കൊച്ചി മെട്രോയുടെ സുരക്ഷാ ചുമതല. 128 പേരടങ്ങുന്ന സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

സുരക്ഷാ ചുമതല

സുരക്ഷാ ചുമതല

മെട്രോ ഓടുന്ന പാലാരിവട്ടം മുതൽ ആലുവ വരെയുള്ള സ്റ്റേഷനുകളിലെ സുരക്ഷാ പരിശോധനകളാണ് ഇവരുടെ ചുമതല. ഇവർ സൗജന്യമായി യാത്ര ചെയ്യുന്നുവെന്നാണ് പരാതി.

ആരോപണങ്ങൾ തള്ളി

ആരോപണങ്ങൾ തള്ളി

അതേസമയം സുരക്ഷാ ഉദ്യോഗസ്ഥരെ കുറിച്ചുള്ള ആരോപണങ്ങൾ പോലീസ് തള്ളിയിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി ചുമതലയുള്ള ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ യാത്ര ചെയ്യുന്നതെന്നും ഇവർക്ക് വാഹന സൗകര്യം ഇല്ലാത്തതതു കൊണ്ടാണ് ഇങ്ങനെയെന്നും പരാതിയെ കുറിച്ച് അന്വേഷിച്ച കമ്മീഷ്ണർ പി വിജയൻ പറയുന്നത്.

നിയമവിരുദ്ധമായി ഒന്നുമില്ല

നിയമവിരുദ്ധമായി ഒന്നുമില്ല

ഉദ്യോഗസ്ഥർ യാത്ര ചെയ്യുന്നതിൽ നിയമ വിരുദ്ധമായി ഒന്നും ഇല്ലെന്നാണ് കമ്മീഷ്ണർ പറയുന്നത്. ഇവർക്ക് എത്രയും പെട്ടെന്ന് പാസ് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബന്ധുക്കളെയും സുഹൃത്തുക്കളെയും അനധികൃതമായി കയറ്റുന്നുവെന്ന പരാതിയിൽ കമ്മീഷ്ണർ ഒന്നും പറയുന്നില്ല.

English summary
kmrl complaint about police officials metro journey without ticket
Please Wait while comments are loading...