കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ല; ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് കാറിനായി 35 ലക്ഷം അനുവദിച്ച തീരുമാനത്തെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ചെലവ് ചുരുക്കലിനിടെയാണ് ജയരാജന് വേണ്ടി കാര്‍ വാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതീവ സുരക്ഷ കാര്‍ വാങ്ങാനാണ് മുഖ്യമന്ത്രിയുടെ കാറിന് അനുവദിച്ചതിനേക്കാള്‍ അധികം തുക നല്‍കിയിരിക്കുന്നത്. ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച ശേഷം വാങ്ങുന്ന ആറാമത്തെ കാറാണിത്. പി ജയരാജന്റെ സുരക്ഷ, ശാരീരിക ബുദ്ധിമുട്ട് എന്നിവ കണക്കിലെടുത്താണ് പുതിയ കാര്‍ വാങ്ങുന്നത്.

kn balagopal

അതേസമയം, ഖാജി ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയ്ക്കാണ് പി ജയരാജന് പുതിയ കാര്‍ വാങ്ങുന്നത്. വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനം കാലപ്പഴക്കത്തെ തുടര്‍ന്ന് നിരവധി തവണയാണ് അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയത്. ഇതേ തുടര്‍ന്നാണ് പുതിയ വാഹനം വാങ്ങുന്നതെന്ന് ഉത്തരവില്‍ പറയുന്നു. വ്യവസായ മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡാണ് പി ജയരാജന് വേണ്ടി 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്.

അതേസമയം, കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി പി ജയരാജന്‍ രംഗത്തെത്തി. തനിക്ക് ബുള്ളറ്റ് പ്രീഫ് സംവിധാനമുള്ള വാഹനമാണ് വാങ്ങുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പി ജയരാജന്‍ പ്രതികരിച്ചു. പത്ത് വര്‍ഷം പഴക്കമുള്ള വാഹനമാണ് ഉപയോഗിക്കുന്നതെന്നും അത് പലപ്പോഴും നിന്നു പോകുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

English summary
KN Balagopal has defended the decision to allocate 35 lakhs to P Jayarajan for a car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X