സര്‍ക്കാരിന്റെ സുപ്രധാന നയം പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക എന്നത്: ധനമന്ത്രി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക എന്നത് സര്‍ക്കാരിന്റെ സുപ്രധാന നയമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തിരുവനന്തപുരത്ത് നടന്ന കേരള സ്‌കൂള്‍ വിദ്യാഭ്യാസ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ ശമ്പള വിഹിതത്തില്‍ 47% വും ചിലവഴിക്കുന്നത് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ വേണ്ടിയാണെന്നും ഇത് സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് എത്ര പ്രാധാന്യം നല്‍കുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്‌കൂള്‍ വിദ്യാഭ്യാസ കോണ്‍ഗ്രസിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും ധനമന്ത്രി വാഗ്ദാനം ചെയ്തു. കേരള സ്‌കൂള്‍ വിദ്യാഭ്യാസ കോണ്‍ഗ്രസിന് തുടര്‍ച്ചയുണ്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് കേരളം നേടിയ നേട്ടങ്ങളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും പരിമിതികള്‍ കണ്ടെത്തി മറികടക്കാനും ഇത്തരം അക്കാദമിക കൂട്ടായ്മകള്‍ സഹായകമാകും.

ഇന്ന് നടക്കുന്ന വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങള്‍ കേരളീയ വിദ്യാഭ്യാസത്തെ മുന്നോട്ടു നയിക്കുന്നതില്‍ സഹായകമാകുന്നുണ്ടോ എന്ന പരിശോധന അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി നടക്കുന്ന ഗവേഷണങ്ങളാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അക്കാദമിക മുന്നേറ്റത്തിന് വഴിവിളക്കാകേണ്ടത്. അങ്ങിനെ മാറാന്‍ കഴിയുന്നുണ്ടോ എന്നും എങ്ങിനെയാണ് പ്രസ്തുത ദിശയിലേക്ക് മാറേണ്ടത് എന്ന അന്വേഷണം അടിയന്തിരമായും നടക്കണം എന്നും ഈ വിദ്യാഭ്യാസ കോണ്‍ഗ്രസ്സിലെ തീമാറ്റിക്കായ അവതരണങ്ങള്‍ വിശകലനം ചെയ്ത പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസമേഖലയില്‍ നിന്നും പരിശീലനം ലഭിച്ചവരാണ് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് നടത്തുന്ന അധ്യാപക പരിശീലനങ്ങളുടെ ഗുണഭോക്താക്കള്‍ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയാണ്. അതുകൊണ്ടു തന്നെ അധ്യാപക പരിശീലനം പോലുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഘട്ടത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പ്രവര്‍ത്തിക്കുന്നവരും സ്ഥാപനങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സ്ഥാപനങ്ങളും തമ്മില്‍ കൂടുതല്‍ ആശയവിനിമയം അനിവാര്യമാണ് എന്ന് ഈ കോണ്‍ഗ്രസ്സിലെ അവതരണങ്ങളും വിശകലനങ്ങളും ആവശ്യപ്പെടുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആകെ ഒമ്പത് ടെക്നിക്കല്‍ സെഷനുകളും മൂന്ന് മുഖ്യ പ്രഭാഷണങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ ഡയറക്ടര്‍മാരുടെ അവതരണമടങ്ങിയ ഓപ്പണ്‍ ഫോറവും വിദ്യാഭ്യാസ കോണ്‍ഗ്രസിനെ സമ്പന്നമാക്കി. ആകെ 372 പ്രതിനിധികള്‍ വിദ്യാഭ്യാസ കോണ്‍ഗ്രസില്‍ പങ്കെടുത്തു. ഇതില്‍ 38 പ്രതിനിധികള്‍ കേരളത്തിന് പുറത്ത് നിന്നുള്ളവരാണ്. ഇതില്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ ബുലാക്കി ദാസ് കല്ല, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത് കെസാര്‍ക്കര്‍, ഫിന്‍ലാന്റില്‍ നിന്നുള്ള പ്രതിനിധി പ്രൊഫസര്‍ ജോന കങ്കാസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications