കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കാവിപ്രേമക്കാരായ ഖാദറും ജയശങ്കറും ചെക്കുട്ടിയും';വിമർശിച്ച് ജയരാജൻ

Google Oneindia Malayalam News

കൊച്ചി;ലീഗ് നേതാവ് കെ എൻ എ ഖാദർ കേസരിയുടെ പരിപാടിയിൽ പങ്കെടുത്തതും അഡ്വ എ ജയശങ്കറും എൻ പി ചെക്കുട്ടിയും കേസരി നടത്തുന്ന പഠനപരിപാടിയുടെ റിസോഴ്സ് പേഴ്സൻമാരായതും മതനിരപേക്ഷ കേരളത്തിന്‌ അംഗീകരിക്കാൻ കഴിയാത്ത പ്രവണതയാണെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. ഖാദറിന്റെ വിശദീകരണത്തിൽ വ്യക്തമാക്കിയ ഒരു കാര്യം ലീഗ് നേതാക്കളുടെ സംഘപരിവാർ ബന്ധമായിരുന്നു. കോലിബി കൂട്ടുകെട്ട് മലയാളികൾ മറന്നിട്ടില്ല.

മറക്കാൻ കഴിയുന്നതുമല്ല. അഡ്വ. എ ജയശങ്കറിനെയും ചെക്കുട്ടിയെയും ചാനലുകൾ ചർച്ചസമയത്ത് അവതരിപ്പിക്കുന്നത് നിഷ്പക്ഷ നിരീക്ഷകർ ആയിട്ടാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'ഇര എന്ത് തെറ്റാണ് ചെയ്തത്?അവർക്ക് തലകുനിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്'; ടൊവിനോ തോമസ്'ഇര എന്ത് തെറ്റാണ് ചെയ്തത്?അവർക്ക് തലകുനിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്'; ടൊവിനോ തോമസ്

1

നിഷ്പക്ഷത എന്നത് ഇക്കൂട്ടർക്ക് വെറും കാപട്യം മാത്രമാണ്. ചാനൽ ചർച്ചയിൽ പലപ്പോഴും അവർ പ്രകടിപ്പിക്കുന്ന അഭിപ്രായം പരിശോധിച്ചാൽ സംഘപരിവാർ അനുകൂലമാണെന്ന് കാണാൻ കഴിയും.ലീഗ് നേതാവ് കെ എൻ എ ഖാദർ കേസരിയുടെ പരിപാടിയിൽ പങ്കെടുത്തതും അഡ്വ. എ. ജയശങ്കറും എൻ പി ചെക്കുട്ടിയും കേസരി നടത്തുന്ന പഠനപരിപാടിയുടെ റിസോഴ്സ് പേഴ്സൻമാരായതും മതനിരപേക്ഷ കേരളത്തിന്‌ അംഗീകരിക്കാൻ കഴിയാത്ത പ്രവണതയാണ്. ആയുധത്തോടൊപ്പം ആശയതലത്തിലും ബഹുജന സ്വാധീനം ഉറപ്പിക്കാൻ സംഘപരിവാർ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് കേസരി എന്ന ആർ എസ് എസ് വാരികയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികൾ.

2


ആയുധം ഉപയോഗിച്ച് ബഹുജനങ്ങളെ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്തുകയും ആശയതലത്തിൽ വർഗീയവിദ്വേഷം നാട്ടിൽ ഉണ്ടാക്കിയുമാണ് സ്വാധീനമുറപ്പിക്കാൻ സംഘപരിവാർ സംഘടനകൾ രാജ്യവ്യാപകമായി പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്. കേസരി ആർ എസ് എസ് ന്റെ മുഖപത്രം ആണെന്ന് മാത്രമല്ല ന്യൂനപക്ഷവേട്ടയും വർഗീയ വിദ്വേഷവും മുഖപ്രസംഗങ്ങളിലും ലേഖനങ്ങളിലും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന ഒരു പത്രം കൂടിയാണ്. അതുകൊണ്ട് തന്നെ കേസരിയുടെ പരിപാടി എല്ലാം ആർ എസ് എസ് ന്റെ പരിപാടി തന്നെയാണ്.

3


സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത ലീഗ് നേതാവിന്റെ ന്യായീകരണം സ്വന്തം അണികളെയോ നേതാക്കളെയോ തൃപ്തിപ്പെടുത്തിയില്ല. എം കെ മുനീർ ഖാദറിനെതിരെ രംഗത്ത് വന്നു. എന്നാൽ സാദിഖലി തങ്ങൾ പ്രതികരിച്ചില്ല. ഖാദറിന്റെ വിശദീകരണത്തിൽ വ്യക്തമാക്കിയ ഒരു കാര്യം ലീഗ് നേതാക്കളുടെ സംഘപരിവാർ ബന്ധമായിരുന്നു. കോലിബി കൂട്ടുകെട്ട് മലയാളികൾ മറന്നിട്ടില്ല. മറക്കാൻ കഴിയുന്നതുമല്ല. അഡ്വ. എ ജയശങ്കറിനെയും ചെക്കുട്ടിയെയും ചാനലുകൾ ചർച്ചസമയത്ത് അവതരിപ്പിക്കുന്നത് നിഷ്പക്ഷ നിരീക്ഷകർ ആയിട്ടാണ്. നിഷ്പക്ഷത എന്നത് ഇക്കൂട്ടർക്ക് വെറും കാപട്യം മാത്രമാണ്.

ദിലീപിന് ഇന്ന് നിർണായകം;ആവശ്യം ഹൈക്കോടതി തള്ളുമോ? അതിജീവിതയുടെ വാദങ്ങൾദിലീപിന് ഇന്ന് നിർണായകം;ആവശ്യം ഹൈക്കോടതി തള്ളുമോ? അതിജീവിതയുടെ വാദങ്ങൾ

English summary
KNA Khader Issue; MV Jayarajan Slams Khader, adv jayasankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X