കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ കറുത്ത അടയാളം!! കവര്‍ച്ച നടന്ന പ്രദേശങ്ങളില്‍, നാട്ടുകാര്‍ ഭീതിയില്‍, ജനലുകളില്‍ കണ്ടത്

പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവര്‍ച്ചകളില്‍ നേരത്തെ അന്യസംസ്ഥാനക്കാരായ മൂന്ന് പേരെ ദില്ലിയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

  • By Ashif
Google Oneindia Malayalam News

എറണാകുളം ജില്ലയിലെ വിവിധ മേഖലകളില്‍ കവര്‍ച്ചകള്‍ നടന്നത് നേരത്തെ പ്രധാന വാര്‍ത്തയായിരുന്നു. ഈ ഭീതി വിട്ടൊഴിയും മുമ്പ് നാട്ടുകാരെ കൂടുതല്‍ ഭീതിയിലാഴ്ത്തി കറുത്ത അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണിപ്പോള്‍. നേരത്തെ വീട്ടുകാരെ കെട്ടിയിട്ട് മോഷണം നടന്ന മേഖലയില്‍ തന്നെയാണ് അടയാളങ്ങള്‍ കാണുന്നത്. എരൂരിലെ വീടുകളില്‍ കണ്ടെത്തിയ അടയാളങ്ങള്‍ പോലീസ് പരിശോധിച്ചു. സമാനമായ അടയാളങ്ങള്‍ തിരുവനന്തപുരത്തും കണ്ടതായി പോലീസിന് വിവരം ലഭിച്ചു. വന്‍ കവര്‍ച്ച നടത്തുന്നതിന് സൂചന നല്‍കാന്‍ വേണ്ടി അടയാളമിട്ടതാണോ ഇതെന്ന ആശങ്കയാണ് പരക്കുന്നത്. കൊച്ചിക്കാര്‍ക്ക് ആശങ്ക വര്‍ധിപ്പിക്കുന്നതാണ് പുതിയ സംഭവം...

അന്യസംസ്ഥാനക്കാര്‍

അന്യസംസ്ഥാനക്കാര്‍

പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവര്‍ച്ചകളില്‍ നേരത്തെ അന്യസംസ്ഥാനക്കാരായ മൂന്ന് പേരെ ദില്ലിയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വന്‍ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസിന് വിവരം ലഭിക്കുകയും ചെയ്തിരുന്നു. വീട്ടുകാരെ ആക്രമിച്ച ശേഷമായിരുന്നു തൃപ്പൂണിത്തുറയിലെ കവര്‍ച്ച.

കറുത്ത അടയാളങ്ങള്‍

കറുത്ത അടയാളങ്ങള്‍

ഇപ്പോള്‍ കറുത്ത അടയാളങ്ങള്‍ കണ്ടെത്തിയതും എരൂരില്‍ കവര്‍ച്ച നടന്ന സ്ഥലത്തോട് ഏതാണ്ട് അടുത്ത പ്രദേശത്ത് തന്നെയാണ്. മൂന്ന് വീടുകളിലെ ജനല്‍ ചില്ലുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചിരിക്കുകയാണ്. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല.

സോഷ്യല്‍ മീഡിയയില്‍ പ്രചാരണം

സോഷ്യല്‍ മീഡിയയില്‍ പ്രചാരണം

ജനല്‍ ചില്ലുകളില്‍ ഭീതി പരത്തുന്ന കറുത്ത സ്റ്റിക്കര്‍ പതിക്കുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഈ സാഹചര്യം നിലനില്‍ക്കവെയാണ് എരൂരിലെ ലേബര്‍ ജങ്ഷന് സമീപമുള്ള വീടുകളില്‍ സ്റ്റിക്കറുകള്‍ കണ്ടത്. തിരുവനന്തപുരത്തും സമാനമായ സ്റ്റിക്കറുകള്‍ കണ്ടെത്തിയിരുന്നു.

ഡയമണ്ട് ആകൃതി

ഡയമണ്ട് ആകൃതി

ഡയമണ്ട് ആകൃതിയിലുള്ള കറുത്ത സ്റ്റിക്കറുകളാണ് മൂന്ന് വീടുകളില്‍ കണ്ടത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വേണ്ടിയുള്ള അടയാളമാണിതെന്ന് പ്രചാരണമുണ്ട്. കുട്ടികള്‍ ഉള്ള വീട്ടിലാണ് സ്റ്റിക്കര്‍ കണ്ടത്. അതാണ് ഇങ്ങനെ പ്രചാരണം നടക്കാന്‍ കാരണം.

കവര്‍ച്ചയ്ക്ക് സാധ്യത

കവര്‍ച്ചയ്ക്ക് സാധ്യത

മാത്രമല്ല, സ്റ്റിക്കറുകള്‍ കണ്ട മുറിയില്‍ കുട്ടികളോ അല്ലെങ്കില്‍ പ്രായമായവരോ മാത്രമാണ് ഉറങ്ങാറുള്ളത്. ഇതാണ് കുട്ടികള്‍ക്കെതിരായ ആക്രമണമുണ്ടാകുമെന്ന് പ്രചാരണം ശക്തമാകാന്‍ കാരണം. മാത്രമല്ല, കവര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും പ്രചാരണമുണ്ട്.

 പോലീസ് ചെയ്തത്

പോലീസ് ചെയ്തത്

പോലീസില്‍ വിവരം അറിയിച്ചിരുന്നു. തൃപ്പൂണിത്തുറ പോലീസ് വീടുകളിലെത്തി പരിശോധിച്ചു. സ്റ്റിക്കറുകള്‍ പോലീസ് പറിച്ചെടുത്തു. അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

നാട്ടുകാര്‍ക്ക് സംശയം

നാട്ടുകാര്‍ക്ക് സംശയം

അന്യ സംസ്ഥാന തൊഴിലാളികളിലാണ് നാട്ടുകാര്‍ക്ക് സംശയം. നേരത്ത എരൂരില്‍ നടന്ന കവര്‍ച്ചയില്‍ ദില്ലി സ്വദേശികളെ പിടികൂടിയതാണ് ഈ സംശയത്തിന് കാരണം. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു.

സ്റ്റിക്കര്‍ കോഡുകളോ

സ്റ്റിക്കര്‍ കോഡുകളോ

മേഖലയില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ചോദ്യം ചെയ്തതില്‍ നിന്ന് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കവര്‍ച്ച സംഘങ്ങള്‍ക്കുള്ള വിവരങ്ങള്‍ കൈമാറാനുള്ള കോഡുകളായിരുന്നോ സ്റ്റിക്കറുകള്‍ എന്നാണ് പോലീസ് കരുതുന്നത്.

54 പവന്‍

54 പവന്‍

ലേബര്‍ ജങ്ഷന്‍ കോളനിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് നേരത്തെ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടന്ന സ്ഥലം. ഗൃഹനാഥന്‍ ഉള്‍പ്പെടെ അഞ്ചുപേരെ ആക്രമിച്ചാണ് അന്ന് മോഷ്ടാക്കള്‍ 54 പവന്‍ സ്വര്‍ണവും 20000 രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്നത്.

15 പേരടങ്ങുന്ന സംഘം

15 പേരടങ്ങുന്ന സംഘം

മാരകായുധങ്ങള്‍ കാണിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പുലര്‍ച്ചെ രണ്ടു മണിക്ക് കവര്‍ച്ച നടത്തിയത്. 15 പേരടങ്ങുന്ന ഉത്തരേന്ത്യന്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സൂചന നല്‍കിയിരുന്നു. പിന്നീടാണ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചതും ദില്ലിയില്‍ നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതും.

ഭീഷണിപ്പെടുത്തി കവര്‍ച്ച

ഭീഷണിപ്പെടുത്തി കവര്‍ച്ച

പുല്ലേപ്പടിയിലും സമാനമായ രീതിയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടന്നിരുന്നു. പുല്ലേപ്പടിയിലേയും എരൂരിലെയും സംഭവങ്ങള്‍ക്ക് നിരവധി സാമ്യതകളുണ്ടായിരുന്നു. റെയില്‍വേ ട്രാക്കുമായി അടുത്ത വീടുകളാണ് രണ്ടും. രണ്ടിടത്തും ജനല്‍ ഗ്രില്ലുകള്‍ പിഴുതുമാറ്റിയായിരുന്നു അക്രമികള്‍ അകത്തുകടന്നത്.

സ്വര്‍ണം ലക്ഷ്യം

സ്വര്‍ണം ലക്ഷ്യം

കൂടാതെ സ്വര്‍ണം കവരുകയായിരുന്നു അക്രമികളുടെ പ്രധാന ലക്ഷ്യമെന്നും പോലീസിന് ബോധ്യപ്പെട്ടിരുന്നു. രണ്ടിടത്തും വീട്ടുകാരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചുമായിരുന്നു കവര്‍ച്ച. പുല്ലേപ്പടിയില്‍ അഞ്ച് പവന്‍ കവര്‍ന്നപ്പോള്‍ എരൂരില്‍ 54 പവനാണ് കവര്‍ന്നത്. സ്റ്റിക്കര്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് തൃപ്പൂണിത്തുറ പോലീസ് അറിയിച്ചു. ഭീതി പരത്താന്‍ വേണ്ടി ബോധപൂര്‍വം ആരെങ്കിലും ചെയ്തതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

English summary
Kochi Mysterious Black Stickers on House Windows, Police Probe Starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X