കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ചെല്ലാനത്തെ നിരാഹാര സമരം ഒത്തുതീര്‍പ്പായി

  • By Desk
Google Oneindia Malayalam News

കൊച്ചി: ചെല്ലാനത്തെ മത്സ്യതൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിവന്ന നിരാഹാര സമരം ഒത്തുതീര്‍പ്പായി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനു ശേഷം വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യതൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ സമരമാണ് ഒത്തുതീര്‍പ്പായത്.

കടല്‍ ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍ അടുത്ത വര്‍ഷം ഫെബ്രവരിയില്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന ജില്കാ കളക്ടറുടെ ഉറപ്പിനെതുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചത്. ചെല്ലാനം പ്രദേശത്ത് സൗജന്യ റേഷന്‍ നല്‍കാനും ധാരണയായി. മൂന്ന് ദിവസത്തിനുള്ളില്‍ പ്രദേശത്തെ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.

chellanam

പ്രദേശത്തെ തകര്‍ന്ന വീടുകള്‍ പരിശോധിച്ച് അര്‍ഹമായ ധനസഹായം നല്‍കുമെന്നും കളക്ടറുമായുള്ള ചര്‍‌ച്ചയില്‍ ധാരണയായി. എന്നാല്‍ ഫെബ്രുവരിയില്‍ നിര്‍മ്മാണം ആരംഭിച്ചില്ലെങ്കില്‍ സമരം വീണ്ടും തുടങ്ങുമെന്നും സമരക്കാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയുടെ കൂടെ ചെല്ലാനത്തെ സമരപന്തല്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നോതാക്കളെ സമരക്കാര്‍ തടഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയെ മാത്രമാണ് സമരക്കാര്‍ വേദിയിലേക്ക് പ്രവേശിപ്പിച്ചത്.

English summary
hunger strike lead by fisherman in kochi gets compromised. according to the decession of discussion with district collector fishermens decided to finished the strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X