കൊച്ചിയില്‍ നടന്നത് മാപ്പില്ലാത്ത കുറ്റം, ഡേ കെയറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: സംസ്ഥാനത്ത് ഡേ കെയറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ. കൊച്ചിയിലെ ഡേ കെയറില്‍ പിഞ്ചു കുഞ്ഞിനെ മര്‍ദിച്ച സാഹചര്യത്തിലാണ് ഡേ കെയറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.

കൊച്ചിയിലെ ഡേ കെയറില്‍ നടന്നത് മാപ്പില്ലാത്ത കുറ്റമാണെന്നും ഇത്തരം ഡേ കെയറുകളെ നിയന്ത്രിക്കാന്‍ സാമൂഹിക വകുപ്പ് ഇടപ്പെടുമെന്നും മന്ത്രി അറിയിച്ചു. ചൊവ്വാഴ്ചയാണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷന് സമീപമുള്ള കളിവീട് ഡേ കെയറിലെ ഉടമസ്ഥ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചത്.

 kk-shailaja

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഡേ കെയര്‍ ഉടമസ്ഥയും നടത്തിപ്പുകാരിയുമായ മിനിയെ പോലീസ് കസ്റ്റഡയിലെടുത്തു.

English summary
Kochi day care issue.
Please Wait while comments are loading...