സജീവിനെ കൊന്ന് പുതപ്പില്‍ പൊതിഞ്ഞ് വരിഞ്ഞ് കെട്ടി മൃതദേഹം ഡക്റ്റിൽ തിരുകി: അർഷാദിനായി തിരച്ചില്‍
കൊച്ചി: തുടർച്ചയായ കൊലപാതകങ്ങളില്‍ ഞെട്ടി കൊച്ചി. കഴിഞ്ഞ 4 ദിവസങ്ങളിലായി മൂന്ന് കൊലപാതകങ്ങളാണ് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയത്. യുവാവിനെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് മൂന്നാമത്തെ കൊലപാതം സംബന്ധിച്ച വിവരങ്ങള്‍ ഇന്നലെ രാത്രിയോടെ പുറത്ത് വരുന്നത്. മലപ്പുറം വണ്ടൂർ സ്വദേശിയായ സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ സുഹൃത്ത് അർഷാദിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം ഫ്ലാറ്റില്‍ പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയില്‍ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കൂടെ താമസിച്ചിരുന്ന അർഷാദ് കോഴിക്കോട് പയ്യോളി സ്വദേശിയാണ്. കൃത്യത്തിന് പിന്നില്‍ ഇയാളാണെന്നാണ് പൊലീസിന്റെ നിഗമനം.
തല്ലുമാല പോലെ കളർഫുള്‍ കോമ്പിനേഷനുകള്‍: കല്യാണി പ്രിയദർശന്റെ വൈറല്‍ ചിത്രങ്ങള്‍

പോലീസ് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നത് സംശയത്തിന് കൂടുതല്‍ ബലം നല്‍കുന്നു. മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി കളയുന്നതിന് വേണ്ടിയാവും പുതപ്പില്‍ കെട്ടി വെച്ചതെന്നും പൊലീസ് സംശയിക്കുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ട്.

രാത്രി തന്നെ നഗരം കേന്ദ്രീകരിച്ച് അർഷാദിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. രണ്ട് ദിവസമായി സജീവിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. ഇതേ തുടർന്ന് സമീപത്തെ റൂമുകളില്‍ താമസിക്കുന്നവർ വന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റ് പുറത്ത് നിന്ന് പൂട്ടി നിലയിലുമായിരുന്നു.
Recommended Video

തുടർന്ന് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരം താമസക്കാരനായിരുന്നില്ല. കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ സുഹൃത്തും റൂമിലെ സ്ഥിരം താമസക്കാരനായ അംജദ് എന്നയാളുടെ പരിചയക്കാരനുമാണ് അർഷാദ്.

അംജദുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ സ്വദേശമായ മലപ്പുറത്ത് നിന്നും കൊച്ചിയിലെത്തിയത്. ഞായറാഴ്ച രാത്രിവരെ സജീവ് കൃഷ്ണയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നുണ്ടായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്

തിങ്കളാഴ്ച രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളേയും വിവരം അറിയിച്ചു. അർഷാദിന്റെ കൈവശമാണു കൊല്ലപ്പെട്ട സജീവിന്റെ ഫോണെന്നു സംശയമുണ്ട്. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിന്റെ 16 ആം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ണ്ടൂർ അമ്പലപ്പടി പുത്തൻപുര രാമകൃഷ്ണന്റെ മകനാണു മരിച്ച സജീവ്. മാതാവ്: ജിഷ (ഐസിഡിഎസ് സൂപ്പർവൈസർ). സഹോദരൻ: രാജീവ് കൃഷ്ണൻ.












Click it and Unblock the Notifications