കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ സിറ്റിയാകാന്‍ കൊച്ചി ഒരുങ്ങി

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കൊച്ചി ഇനി സോളാര്‍ സിറ്റിയാകും. സംസ്ഥാനത്തെ ആദ്യ സോളാര്‍ സിറ്റിയാകാന്‍ ഭാഗ്യം ഉണ്ടായിരിക്കുന്നത് അറബികടലിന്റെ റാണിക്കാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കൊച്ചി സോളാര്‍ സിറ്റിയാകാന്‍ പോകുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഡെവലപ്‌മെന്റ് ഓഫ് സോളാര്‍ സിറ്റീസ് എന്ന പദ്ധതി പ്രകാരമാണ് കൊച്ചി സോളാര്‍ സിറ്റിയാകാന്‍ ഒരുങ്ങുന്നത്.

അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ കൊച്ചിക്കാണ് ആ ഭാഗ്യം ലഭിച്ചത്. ഇന്ത്യയില്‍ 46 നഗരങ്ങളില്‍ ഇതിനോടകം ഈ പദ്ധതി നടപ്പാക്കി കഴിഞ്ഞു.

solarcity

ഇന്ത്യയില്‍ ഇനിയും ഇത്തരം സോളാര്‍ സിറ്റികള്‍ വികസിപ്പിക്കുന്നതാണ്. പുതുതായി 46 നഗരങ്ങളിലും പദ്ധതി വ്യാപിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ വൈദ്യുതി ഉത്പാദിക്കാന്‍ ഇത്തരം സോളാര്‍ സിറ്റികള്‍ക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

കൊച്ചി നഗരത്തില്‍ ഗാര്‍ഹിക വ്യാവസായിക മേഖലകളില്‍ വൈദ്യുതി വിതരണം നടത്താന്‍ സോളാര്‍ സിറ്റി പദ്ധതി കൊണ്ട് സാദ്ധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

English summary
Kochi is taking the first step towards its journey to become a solar city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X