ഭാര്യയുടെ ശമ്പളം കൂട്ടിയില്ല;രാത്രി കമ്പനിയിലെത്തിയ ഭര്‍ത്താവ് കാണിച്ചുകൂട്ടിയത്!സംഭവം കൊച്ചിയില്‍

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: ഭാര്യയുടെ ശമ്പളം വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കമ്പനിയിലെത്തി അക്രമം അഴിച്ചുവിട്ട ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലയ്ക്കല്‍ കുന്നത്തേരി തടത്തില്‍ പുരയിടം വീട്ടില്‍ ലത്തീഫ് മീതിയന്‍ പിള്ള(47)യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

ചാലയ്ക്കല്‍ റബ്ബര്‍ മാര്‍ക്ക് ഗോഡൗണിലെ സെക്യൂരിറ്റി ക്യാബിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തതിനാണ് ലത്തീഫ് മീതിയന്‍ പിള്ള പോലീസിന്റെ പിടിയിലായത്. മെയ് 7 ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കമ്പനിയിലെ ചില്ലുകള്‍ അടിച്ചുതകര്‍ത്തതിന് പുറമേ, ചെടിച്ചട്ടികളും തല്ലിതകര്‍ത്തിരുന്നു.

ചില്ലുകള്‍ അടിച്ചുതകര്‍ത്തു...

ചില്ലുകള്‍ അടിച്ചുതകര്‍ത്തു...

മെയ് 7 ഞായറാഴ്ച രാത്രിയാണ് ലത്തീഫ് മീതിയന്‍ പിള്ള ചാലയ്ക്കലെ റബ്ബര്‍ മാര്‍ക്ക് ഗോഡൗണിലെത്തുന്നത്. ഗോഡൗണിലെ സെക്യൂരിറ്റി ക്യാബിനിന്റെ ചില്ലുകളാണ് ഇയാള്‍ ആദ്യം അടിച്ചുതകര്‍ത്തത്.

പോലീസില്‍ പരാതി നല്‍കി...

പോലീസില്‍ പരാതി നല്‍കി...

സെക്യൂരിറ്റി ക്യാബിനിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തതിന് പുറമേ കമ്പനിയിലെ ചെടിച്ചട്ടികളും തല്ലിതകര്‍ത്തിരുന്നു. ചില്ലുകള്‍ അടിച്ചുതകര്‍ത്ത ഇയാള്‍ക്കെതിരെ കമ്പനി അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്.

പോലീസിനോട് പറഞ്ഞത്...

പോലീസിനോട് പറഞ്ഞത്...

കമ്പനി അധികൃതരുടെ പരാതിയില്‍ ആലുവ പോലീസ് കഴിഞ്ഞ ദിവസമാണ് ലത്തീഫ് മീതിയന്‍ പിള്ളയെ അറസ്റ്റ് ചെയ്തത്. ചാലയ്ക്കല്‍ റബ്ബര്‍ മാര്‍ക്ക് കമ്പനിയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ ശമ്പളം വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അക്രമം നടത്തിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

കര്‍ശന വ്യവസ്ഥകളോടെ ജാമ്യം...

കര്‍ശന വ്യവസ്ഥകളോടെ ജാമ്യം...

ആലുവ അഡീഷണല്‍ എസ്‌ഐ ലാലുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ലത്തീഫിന് ജാമ്യം അനുവദിച്ചു. പത്ത് ദിവസത്തേക്ക് കീഴ്മാട് വില്ലേജില്‍ പ്രവേശിക്കരുതെന്ന കര്‍ശന വ്യവസ്ഥയിലാണ് കോടതി ജാമ്യം നല്‍കിയത്.

English summary
kochi; husband smashed company's glass, police arrested.
Please Wait while comments are loading...